ന്യൂഡല്‍ഹി| ഭർത്താവ് ഡമ്പൽ വച്ച് തലക്കടിച്ച ഡൽഹി പോലീസ് സ്വാറ്റ് കമാൻഡോ കാജൽ ചൗധരി (24) എന്ന പോലീസ് ഉദ്യോഗസ്ഥ കൊല്ലപ്പെട്ടു. സാമ്പത്തിക വിഷയങ്ങളുമായി ബന്ധപ്പെട്ട് ഭര്‍ത്താവുമായുണ്ടായ വാക്ക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പ്രതിരോധ വകുപ്പിലെ ഉദ്യോഗസ്ഥനാണ് ഭർത്താവ് അങ്കുർ . 2026 ജനുവരി 22നാണ് സംഭവം.
കാജലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച്ച മരണത്തിന് കീഴടങ്ങുകയായിരുന്നു
കാജലിനെ തലക്ക് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജനുവരി 27 ചൊവ്വാഴ്ച്ച മരണത്തിന് കീഴടങ്ങുകയായിരുന്നു. പ്രതിയായ ഭർത്താവിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ വിട്ടു. 2022-ലാണ് കാജൽ ഡൽഹി പോലീസിൽ നിയമിതയായത്. 2023-ലാണ് ഇരുവരും വിവാഹിതരായത്. ദമ്പതികൾക്ക് ഒന്നര വയസുള്ള മകനുണ്ട്. .
