പോലീസ് കരുതല്‍ തടങ്കലില്‍ എടുത്ത മധ്യവയസ്കൻ ആശുപത്രിയില്‍ മരിച്ചു

കൊച്ചി: തൃക്കാക്കര പോലീസ് കരുതല്‍ തടങ്കലില്‍ എടുത്ത മധ്യവയസ്കൻ മരിച്ചു. ദിണ്ടിഗല്‍ സ്വദേശി ബാബുരാജ് (50) ആണ് മരിച്ചത്. സ്‌റ്റേഷനില്‍ വച്ച് ദേഹാസ്വസ്ഥ്യം പ്രകടിപ്പിച്ച ബാബുരാജിനെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് മരണം സംഭവിച്ചത്.

ബാബുരാജിന് പുലര്‍ച്ചെ മൂന്നോടെ ഫിക്‌സ് വരികയായിരുന്നു.

ജനുവരി 23 വെള്ളിയാഴ്ച ബാബുരാജിനെ എന്‍ജിഒ ക്വട്ടേഴ്‌സ് പരിസരത്തു നിന്നും കസ്റ്റഡിയില്‍ എടുത്തത്. അപരിചിതന്‍ അലഞ്ഞു നടക്കുന്നുവെന്ന് നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് എത്തി ഇയാളെ സ്‌റ്റേഷനിലേക്ക് കൊണ്ടുപോയത്. സ്‌റ്റേഷനില്‍ കരുതല്‍ തടങ്കലില്‍ വച്ച ബാബുരാജിന് പുലര്‍ച്ചെ മൂന്നോടെ ഫിക്‌സ് വരികയായിരുന്നു.

മൃതദേഹം തൃക്കാക്കര കോര്‍പ്പറേറ്റീവ് ആശുപത്രിയിൽ

ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ബാബുരാജ് മരിച്ചിരുന്നു. ബാബുരാജിന്‍റെ മൃതദേഹം തൃക്കാക്കര കോര്‍പ്പറേറ്റീവ് ആശുപത്രിയിലാണ്. പോസ്റ്റ്മോര്‍ട്ടവും ഇന്‍ക്വസ്റ്റ് നടപടികളും നടക്കുകയാണ്. വാക്കുതര്‍ക്കത്തിലേര്‍പ്പെട്ട ബാബുരാജിനെ നേരത്തെയും പോലീസ് കരുതല്‍ തടങ്കലില്‍ വച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →