മുംബൈ: ഇന്ത്യ-അമേരിക്ക വ്യാപാരക്കരാർ ഉടൻ ഒപ്പുവയ്ക്കുമെന്ന് റിപ്പോർട്ട്. ഇതു സംബന്ധിച്ചുള്ള ചർച്ചകൾ അന്തിമഘട്ടത്തിലാണെന്ന് കേന്ദ്ര വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാൾ വ്യക്തമാക്കി. അതേസമയം കരാർ എപ്പോൾ യാഥാർഥ്യമാകുമെന്ന് ഇപ്പോൾ പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കയുമായി ഇന്ത്യ എപ്പോഴും ചർച്ചകൾക്കു സന്നദ്ധമായിട്ടുണ്ട്
ഡിസംബർ അവസാനം വാണിജ്യമന്ത്രി പീയൂഷ് ഗോയലും അമേരിക്കൻ വാണിജ്യ പ്രതിനിധി ജാമിസൺ ഗ്രീറും തമ്മിൽ ഓൺലൈനിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.അമേരിക്കയുമായി ഇന്ത്യ എപ്പോഴും ചർച്ചകൾക്കു സന്നദ്ധമായിട്ടുണ്ട്. ഇപ്പോഴും തീരുമാനമാകാതെ കിടക്കുന്ന ചില വിഷയങ്ങളിൽ ചർച്ചകൾ നടക്കുകയാണ്. ഇതിലെ ധാരണയ്ക്ക് കൃത്യമായ സമയം പറയാൻ കഴിയില്ലെന്നും രാജേഷ് അഗർവാൾ പറഞ്ഞു.
