ക​ല്ല​മ്പ​ല​ത്ത് ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് തീ​പി​ടി​ച്ചു ; ആർക്കും അപകടമില്ല;കാ​ർ പൂ​ർ​ണ​മാ​യും ക​ത്തി ന​ശി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ക​ല്ല​മ്പ​ലം ക​ട​മ്പാ​ട്ടു​കോ​ണ​ത്ത് ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് തീ​പി​ടി​ച്ചു. വ​ർ​ക്ക​ല ഹ​രി​ഹ​ര​പു​രം സ്വ​ദേ​ശി സു​ഗ​ന്ധ​കു​മാ​റി​ന്‍റെ ക്വാ​ളി​സ് കാ​റി​നാ​ണ് തീ​പി​ടി​ച്ച​ത്. ജനുവരി 16 വെ​ള്ളി​യാ​ഴ്ച രാ​ത്രി പ​ത്തോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. അ​പ​ക​ട സ​മ​യ​ത്ത് വാ​ഹ​ന​ത്തി​ൽ സു​ഗ​ന്ധ​കു​മാ​റും കു​ടും​ബാം​ഗ​ങ്ങ​ളും ആ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. വാ​ഹ​ന​ത്തി​ന്റെ എ​ൻ​ജി​ൻ ഭാ​ഗ​ത്തു​നി​ന്നും പു​ക ഉ​യ​ർ​ന്ന​ത്തോ​ടെ വാ​ഹ​നം ഒ​തു​ക്കി നി​ർ​ത്തി ആ​ളു​ക​ളെ പു​റ​ത്തി​റ​ക്കു​ക​യാ​യി​രു​ന്നു.

ക​ല്ല​മ്പ​ലം ഫ​യ​ർ​ഫോ​ഴ്സ് സ്ഥ​ല​ത്തെ​ത്തി തീ ​അ​ണ​ച്ചു

വി​വ​ര​മ​റി​ഞ്ഞ് ക​ല്ല​മ്പ​ലം ഫ​യ​ർ​ഫോ​ഴ്സ് സ്ഥ​ല​ത്തെ​ത്തി തീ ​അ​ണ​ച്ചു. അ​പ​ക​ട​ത്തി​ൽ കാ​ർ പൂ​ർ​ണ​മാ​യും ക​ത്തി ന​ശി​ച്ചു. തീ​പി​ടി​ത്തം ഉ​ണ്ടാ​യ​തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ല. ക​ല്ല​മ്പ​ലം പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →