റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തനിക്ക് ലഭിച്ച സമാധാനത്തിനുള്ള നൊബൽ സമ്മാനം ട്രംപിന് സമ്മാനിച്ച് മരിയ കൊറിന മച്ചാഡോ

January 16, 2026 - 4:11 pm

വാഷിങ്ടൺ: തനിക്ക് ലഭിച്ച സമാധാനത്തിനുള്ള നൊബൽ സമ്മാനം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് സമ്മാനിച്ച് വെനസ്വേല പ്രതിപക്ഷനേതാവും സമാധാന നൊബേൽ ജേതാവുമായ മരിയ കൊറിന മച്ചാഡോ. 2026 ജനുവരി 15 വ്യാഴാഴ്ച വൈറ്റ് ഹൗസിൽ ട്രംപുമായി നടന്ന കൂടിക്കാഴ്ചയിലാണ് മച്ചാഡോ തനിക്ക് ലഭിച്ച മെഡൽ ട്രംപിന് സമ്മാനിച്ചത്. ദിവസങ്ങൾക്കു മുമ്പു തന്നെ കൂടിക്കാഴ്ചയ്ക്കിടെ തനിക്ക് ലഭിച്ച സമാധാനത്തിനുള്ള നൊബേൽ സമ്മാനം ട്രംപിന് കൈമാറുമെന്ന് മച്ചാഡോ സൂചന നൽകിയിരുന്നു.

ആഗോള തലത്തിൽ അമേരിക്കയ്ക്ക് എതിരെ വികാരം ശക്തമാകുന്നതിനിടെയാണ് മച്ചാഡോയുടെ ഈ നടപടി.

എന്നാൽ, നൊബേൽ സമ്മാനം റദ്ദാക്കാനോ മറ്റൊരാൾക്ക് കൈമാറാനോ സാധ്യമല്ലെന്ന് നോർവീജിയൻ നൊബേൽ ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കിയിരുന്നു. വെനസ്വേലയിൽ ഒളിവിൽക്കഴിഞ്ഞ മച്ചാഡോ കഴിഞ്ഞവർഷം നൊബേൽ സമ്മാനം സ്വീകരിക്കാനാണ് രാജ്യത്തിന് പുറത്തുവന്നത്.മച്ചാഡോ തന്റെ സ്വർണ മെഡൽ ട്രംപിന് സമ്മാനിച്ചതായി വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചിട്ടുണ്ട്. വെനസ്വേ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ സൈനിക നടപടിയിലൂടെ പിടികൂടിയ സംഭവത്തിൽ ആഗോള തലത്തിൽ അമേരിക്കയ്ക്ക് എതിരെ വികാരം ശക്തമാകുന്നതിനിടെയാണ് മച്ചാഡോയുടെ ഈ നടപടി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *