ബംഗുളൂരു: മെഡിക്കൽ വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവത്തിൽ അധ്യാപകർക്കെതിരെ നടപടി. സംഭവത്തിൽ ആറ് അധ്യാപകരെ കോളജ് അധികൃതർ സസ്പെൻഡ് ചെയ്തു.അനുമോൾ റസ്ദാൻ, ഷബാന ബാനു, ഫൈക കോൽക്കർ, ആൽബ ദിനേശ്, സിന്ധു .ആർ, സുഷ്മിനി ഹെഗ്ഡെ എന്നിവർക്കെതിരെയാണ് കോളജ് അധികൃതർ നടപടിയെടുത്തത്. ദ് ഓക്സ്ഫോർഡ് ഡെന്റൽ കോളജിലെ മൂന്നാം വർഷ വിദ്യാർഥിനിയായ യശസ്വിനി (23)ആണ് കഴിഞ്ഞ ദിവസം ജീവനൊടുക്കിയത്.
അധ്യാപകരുടെ പീഡനം സഹിക്കവയ്യാതെയാണ് യശസ്വിനി ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ .
കോളജിൽ യശസ്വിനി കടുത്ത പീഡനമാണ് നേരിട്ടിരുന്നത്. കണ്ണ് വേദന മൂലം യശസ്വിനി ഒരു ദിവസം അവധിയെടുത്തെന്നും പിറ്റേന്ന് കോളജിൽ തിരിച്ചെത്തിയപ്പോൾ ഒരു സെമിനാറിൽ പങ്കെടുക്കാത്തതിൽ മറ്റ് വിദ്യാർഥികളുടെ മുന്നിൽ വച്ച് അപമാനിച്ചുവെന്നും യശസ്വനിയുടെ അമ്മ ഭൂദേവയ്യ ആരോപിക്കുന്നു. അധ്യാപകരുടെ പീഡനം സഹിക്കവയ്യാതെയാണ് യശസ്വിനി ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ പറഞ്ഞു. യശസ്വിനിയുടെ മരണത്തിൽ ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികൾ മോർച്ചറിയുടെ പുറത്ത് കുത്തിയിരിപ്പ് സമരം നടത്തി. സംഭവവുമായി ബന്ധപ്പെട്ട് കേസെടുത്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് പറഞ്ഞു.
.
