തേ​ക്കി​ൻ​ക്കാ​ട് മൈ​താ​നം സ്കൂ​ൾ ക​ലോ​ത്സ​വ വേ​ദി​യാ​ക്കി​യ​തി​നെ​തി​രാ​യ ഹ​ർ​ജി​ : ഹ​ർ​ജി​ക്കാ​ര​ന് 10,000 രൂ​പ​ പിഴ ചുമത്തി ഹൈക്കോടതി

തൃ​ശ​ർ: തേ​ക്കി​ൻ​ക്കാ​ട് മൈ​താ​നം സ്കൂ​ൾ ക​ലോ​ത്സ​വ വേ​ദി​യാ​ക്കി​യ​തി​നെ​തി​രാ​യ ഹ​ർ​ജി​യി​ൽ പി​ഴ ചു​മ​ത്തി ഹൈ​ക്കോ​ട​തി. ഹ​ർ​ജി​ക്കാ​ര​നാ​യ തൃ​ശൂ​ർ സ്വ​ദേ​ശി നാ​രാ​യ​ണ​ൻ കു​ട്ടി​ക്ക് ദേ​വ​സ്വം ബെ​ഞ്ചാ​ണ് പി​ഴ ചു​മ​ത്തി​യ​ത്. 10,000 രൂ​പ​യാ​ണ് പി​ഴ​യി​ട്ട​ത്. ഹ​ർ​ജി നി​യ​മ​പ്ര​ക്രി​യ​യു​ടെ ദു​രു​പ​യോ​ഗ​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ന​ട​പ​ടി. ക​ലോ​ത്സ​വ വേ​ദി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൃ​ത്യ​മാ​യ ഉ​ത്ത​ര​വ് കോ​ട​തി പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. ക​ലോ​ത്സ​വം തു​ട​ങ്ങു​ന്ന​തി​നു മു​മ്പ് നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ച്ചോ എ​ന്ന​തു​പോ​ലും നോ​ക്കാ​തെ ഹ​ർ​ജി ന​ൽ​കി​യ​തി​നാ​ണ് കോ​ട​തി പി​ഴ ചു​മ​ത്തി​യ​ത്.

നി​ര​വ​ധി മ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റി​യ​താ​യി ഹ​ർ​ജി​ക്കാ​ര​ൻ ആ​രോ​പി​ച്ചി​രു​ന്നു.

ക​ലോ​ത്സ​വ​ത്തി​നാ​യി നി​ര​വ​ധി മ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റി​യ​താ​യി ഹ​ർ​ജി​ക്കാ​ര​ൻ ആ​രോ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ഇ​ക്കാ​ര്യ​ങ്ങ​ൾ ഹ​ർ​ജി​യി​ൽ പ​റ​ഞ്ഞി​ട്ടി​ല്ലെന്നു കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. തേ​ക്കി​ൻ​കാ​ട് മൈ​താ​നി​യി​ൽ പാ​ച​കം പാ​ടി​ല്ല എ​ന്ന​ത​ട​ക്ക​മു​ള്ള ക​ർ​ശ​ന നി​ബ​ന്ധ​ന​ക​ളോ​ടെ​യാ​ണ് ക​ലോ​ത്സ​വ​ത്തി​നാ​യി തേ​ക്കി​ൻ​കാ​ട് മൈ​താ​നം വി​ട്ടു​ന​ൽ​കാ​ൻ ഹൈ​ക്കോ​ട​തി കൊ​ച്ചി​ൻ ദേ​വ​സ്വം ബോ​ർ​ഡി​ന് അ​നു​മ​തി ന​ൽ​കി​യി​രു​ന്ന​ത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →