തിരുവനന്തപുരം: ഹൈക്കോടതി ചീഫ് ജസ്റ്റീസായി സൗമൻ സെൻ ചുമതലയേറ്റെടുത്തു. ലോക്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര അർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു.
മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എ.എൻ.ഷംസീർ, മേയർ വി.വി.രാജേഷ്, മന്ത്രി പി.രാജീവ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. കോൽക്കത്ത സ്വദേശിയായ സൗമൻ സെൻ 2011ലാണ് കോൽക്കത്ത ഹൈക്കോടതിയിൽ ജഡ്ജിയായത്. 2025 സെപ്റ്റംബറിൽ മേഘാലയ ഹൈക്കോടതിയുടെ ചീഫ് ജസ്റ്റീസായി
