റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു;കഴിഞ്ഞ വര്‍ഷം മാത്രം മരിച്ചത് 40 ലധികം പേർ

January 5, 2026 - 9:17 pm

കോഴിക്കോട് | സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. ഇദ്ദേഹത്തിന് രോഗം ബാധിച്ചത് എവിടെ നിന്നാണ് എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഛര്‍ദ്ദിയെ തുടര്‍ന്നു ഒരാഴ്ചയായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു .കോഴിക്കോട് പുതിയങ്ങാടി സ്വദേശിയായ സച്ചിദാനന്ദന്‍ (72) ആണ് മരിച്ചത്.

കഴിഞ്ഞ വര്‍ഷം മാത്രം അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചവരുടെ എണ്ണം 40 ലധികം

വീട്ടിലെ കിണര്‍ വെള്ളത്തിന്റെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.നേരത്തേ മലിനമാക്കപ്പെട്ട കുളത്തിലെ വെള്ളത്തിലും മറ്റും കുളിച്ചവരില്‍ മാത്രമാണ് രോഗം സ്ഥിരീകരിച്ചിരുന്നതെങ്കില്‍ പിന്നീട് കിണര്‍ വെള്ളം ഉപയോഗിച്ചവരിലും രോഗം സ്ഥിരീകരിച്ചിരുന്നു.കഴിഞ്ഞ വര്‍ഷം മാത്രം അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചവരുടെ നിരക്ക് ഇരുന്നൂറിനടുത്തുണ്ട്. 40ല്‍ കൂടുതല്‍ മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *