ന്യൂഡൽഹി: അടുത്ത സാമ്പത്തികവർഷത്തെ ബജറ്റിനു മുന്നോടിയായി സാമ്പത്തിക വിദഗ്ധരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി.നീതി ആയോഗ് ആസ്ഥാനത്തു നടന്ന കൂടിക്കാഴ്ചയിൽ ധനമന്ത്രി നിർമല സീതാരാമൻ, നീതി ആയോഗ് ഉപാധ്യക്ഷൻ സുമൻ ബെരി തുടങ്ങിയവർ സന്നിഹിതരായിരുന്നു. ബജറ്റിലെ പ്രധാന ഉള്ളടക്കങ്ങൾ യോഗത്തിൽ ചർച്ചയായി.
വികസിത ഭാരതത്തിനുള്ള അജൻഡ’
സാമ്പത്തിക, കാർഷിക, എംഎസ്എംഇ, ഉത്പാദനം, സ്റ്റാർട്ടപ്, ബാങ്കിംഗ് തുടങ്ങിയ മേഖലകളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുത്ത യോഗത്തിന്റെ പ്രമേയം”ആത്മനിർഭരതയും ഘടനാപരമായ പരിവർത്തനവും: വികസിത ഭാരതത്തിനുള്ള അജൻഡ’ എന്നതായിരുന്നു.ചൈന അടക്കമുള്ള രാജ്യങ്ങളിൽനിന്നുള്ള ഇറക്കുമതി ആശ്രയത്വം കുറച്ച് ചരക്ക് കയറ്റുമതി വർധിപ്പിക്കാനും സേവന കയറ്റുമതി വൈവിധ്യവത്കരിക്കുന്നതിനുമുള്ള തന്ത്രങ്ങൾ യോഗത്തിൽ ചർച്ചയായെന്നാണു സൂചന.
രാജ്യത്തിന്റെ സാമ്പത്തികഭാവി.
യുദ്ധങ്ങളുടെയും ആഗോള അനിശ്ചിതത്വത്തിന്റെയും രൂപയുടെ വിലയിടിവിന്റെയും പശ്ചാത്തലത്തിലുള്ള 2026-27 സാമ്പത്തികവർഷത്തെ ബജറ്റ് പ്രഖ്യാപനങ്ങൾ രാജ്യത്തിന്റെ സാമ്പത്തികഭാവിയെ സംബന്ധിച്ചിടത്തോളം നിർണായകമാണ്.
.
