ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു പേര്‍ മരിച്ചു

തിരുവനന്തപുരം | തിരുവനന്തപുരത്ത് ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ടു പേരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കടയ്ക്കാവൂര്‍ വക്കം റോഡില്‍ ഡിസംബർ 28 ഞായറാഴ്ച വൈകീട്ട് ആണ് അപകടം. അമിത വേഗത്തില്‍ എത്തിയ രണ്ട് ഇരുചക്രവാഹനങ്ങളും നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു. മരിച്ചവരുടെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ആശുപത്രിയില്‍ എത്തിച്ചെങ്കിലും രണ്ടുപേരെ രക്ഷിക്കാനായില്ല.

.ഇടിയുടെ ആഘാതത്തില്‍ ഇരുചക്രവാഹനങ്ങളിലുണ്ടായിരുന്നവര്‍ തെറിച്ചുവീണു. രണ്ടു ഇരുചക്രവാഹനങ്ങളിലുമായി നാലുപേരാണ് ഉണ്ടായിരുന്നത്. ഇവരെ ആദ്യം ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ രക്ഷിക്കാനായില്ല. തുടര്‍ന്നു രണ്ടുപേരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →