വഡോദര: ഗുജറാത്തിൽ തുറന്ന മൻഹോളിൽ വീണ് ഒരാൾ മരിച്ചു. നാൽപതുകാരനായ വിപുൽസിൻഹ് സല ആണ് മരിച്ചത്. ഡിസംബർ 26 വെള്ളിയാഴ്ച കുടുംബവുമൊത്ത് പുറത്തുപോയ ഇദ്ദേഹത്തെ കാർ പാർക്ക് ചെയ്യാൻ പോയതിനെത്തുടർന്ന് കാണാതാകുകയായിരുന്നു.
ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
അന്വേഷിച്ച് പോയപ്പോൾ തുറന്ന മാൻഹോൾ കണ്ണിൽപെട്ടു. ഇതിനുള്ളിൽ വിപുൽസിൻഹിന്റെ ഷൂസ് കണ്ടതോടെ ഫയർ ഫോഴ്സിനെ വിവരമറിയിച്ചു. തുടർന്ന് ഇദ്ദേഹത്തെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
