കോഴിക്കോട്: താമരശേരിയിൽ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് യുവാവിന് ഫിനാൻസ് ജീവനക്കാരുടെ മർദനം. താമരശേരി സ്വദേശി അബ്ദു റഹ്മാൻ ആണ് മർദനമേറ്റത്. മൊബൈൽ ഫോണിന്റെ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്നാണ് മർദനം. കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെയാണ് സംഭവം.
അബ്ദു റഹ്മാൻ മെഡിക്കൽ കോളജിൽ ചികിത്സയിൽ
സംഭവത്തിൽ മൂന്ന് പേരെ താമരശേരി പോലീസ് കസ്റ്റഡിയിലെടുത്തു. ടിവിഎസ് ഫിനാൻസിന്റെ ജീവനക്കാരാണ് കസ്റ്റഡിയിലുള്ളതെന്നാണ് പുറത്തുവരുന്ന വിവരം. ഇവർ സഞ്ചരിച്ച വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണം തടയുന്നതിനിടയിൽ അബ്ദു റഹ്മാന്റെ കൈയിൽ കത്തി കൊണ്ട് ആഴത്തിൽ മുറിവേറ്റു. താമരശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ അബ്ദു റഹ്മാനെ തുടർന്ന് മെഡിക്കൽ കോളജിലേക്ക് മാറ്റി.
