തിരുവനന്തപുരം | ശബരിമല സ്വര്‍ണക്കൊള്ള കേസിലെ മുഖ്യ പ്രതികള്‍ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയത് അന്വേഷണ പരിധിയില്‍ വരണമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ആവശ്യപ്പെട്ടു.ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്താന്‍ ആരാണ് അപ്പോയിന്റ്‌മെന്റ് സംഘടിപ്പിച്ച് നല്‍കിയത് എന്നതില്‍ കൂടെ പോയ യു ഡി എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനു മറുപടി ഇല്ല. അദ്ദേഹം എന്തോ മറയ്ക്കാന്‍ ശ്രമിക്കുന്നുണ്ട്.
പോറ്റിയും മുഖ്യമന്ത്രിയും തമ്മിലുള്ള ഫോട്ടോ വ്യാജ നിര്‍മിതി
സ്വര്‍ണ്ണക്കൊള്ളയിലെ രണ്ടു പ്രതികള്‍ എങ്ങനെയാണ് സോണിയ ഗാന്ധിയെ കണ്ടത്, എന്തിനായിരുന്നു സന്ദര്‍ശനം എന്നീ ചോദ്യങ്ങള്‍ക്കൊക്കെ മറുപടി പറയേണ്ട ബാധ്യത യു ഡി എഫ് കണ്‍വീനര്‍ക്ക് ഉണ്ടെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. കോണ്‍ഗ്രസ് പ്രചരിപ്പിക്കുന്ന പോറ്റിയും മുഖ്യമന്ത്രിയും തമ്മിലുള്ള ഫോട്ടോ വ്യാജ നിര്‍മിതിയാണെന്നും അദ്ദേഹം പറഞ്ഞു. ഉണ്ണികൃഷ്ണന്‍ പോറ്റിയും മുഖ്യമന്ത്രിയും തമ്മിലുള്ള ഫോട്ടോ വ്യാജമായി നിര്‍മിച്ച് പ്രചരിപ്പിച്ചതിനെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുമെന്നും അദ്ദേഹം പറഞ്ഞു. .
