തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തിന് ജനുവരി 14 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. . തൃശൂർ തേക്കിൻകാട് മൈതാനിയാണ് പ്രധാന വേദി. 18ന് സമാപനസമ്മേളനത്തിൽ നടൻ മോഹൻലാൽ മുഖ്യാതിഥിയാകും..മോഹിനിയാട്ടം, ഭരതനാട്യം, നാടോടിനൃത്തം എന്നിവ പ്രധാന വേദിയിൽ അരങ്ങേറും.
ഗവ. മോഡൽ ജിവിഎച്ച്എസ്എസിലാണ് പ്രോഗ്രാം ഓഫീസ്.
സംസ്കൃത കലോത്സവം 13-ാം വേദിയായ ജവഹർ ബാലഭവനിലും അറബിക് കലോത്സവം 16, 17 വേദികളായ സിഎംഎസ് എച്ച്എസ്എസിലും നടക്കും. പാലസ് ഗ്രൗണ്ടിലാണ് ഭക്ഷണശാല. ഗവ. മോഡൽ ബോയ്സ് എച്ച്എസ്എസിലാണ് രജിസ്ട്രേഷൻ. ഗവ. മോഡൽ ജിവിഎച്ച്എസ്എസിലാണ് പ്രോഗ്രാം ഓഫീസ്.
മന്ത്രിമാർ ചേർന്നു ലോഗോ പ്രകാശനം ചെയ്തു.
മന്ത്രിമാരായ ആർ. ബിന്ദു, വി. ശിവൻകുട്ടി എന്നിവരാണു മുഖ്യ രക്ഷാധികാരികൾ. മന്ത്രി കെ. രാജനാണു സംഘാടകസമിതി ചെയർമാൻ. എ.സി. മൊയ്തീൻ എംഎൽഎ – പ്രോഗ്രാം കമ്മിറ്റി ചെയർമാൻ, പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ. ഉമേഷ്- ജനറൽ കോ-ഓർഡിനേറ്റർ എന്നിവരും നേതൃത്വം നൽകും.ലലോത്സവ വിവരങ്ങൾക്കായി ഔദ്യോഗിക വെബ്സൈറ്റും സന്ദർശിക്കാമെന്ന് മന്ത്രി പറഞ്ഞു. അനിൽ ഗോപൻ തയാറാക്കിയ ലോഗോയും മന്ത്രിമാർ ചേർന്നു പ്രകാശനം ചെയ്തു.
