തിരുവനന്തപുരം | നെടുമങ്ങാട് ഹോട്ടലില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു. അപകടത്തില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്.അതേസമയം, പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ചാണോ അപകടമുണ്ടായതെന്നും സംശയമുണ്ട്.
പൊളളലേറ്റവർ മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിൽ .
ചായകുടിക്കാനെത്തിയ സ്ത്രീകള്‍ക്കാണ് പൊള്ളലേറ്റത്. പൊള്ളലേറ്റവരെ ആദ്യം നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്കും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു ഡിസംബർ 14 ഞായറാഴ്ച രാവിലെയാണ് അപകടവുമുണ്ടായത്
