ന്യൂഡൽഹി: ഐക്യരാഷ്ട്രസഭയുടെ വിദ്യാഭ്യാസ, ശാസ്ത്ര, സാംസ്കാരിക സംഘടനയുടെ (യുനെസ്കോ) മനുഷ്യരാശിയുടെ അദൃശ്യ സാംസ്കാരിക പൈതൃകത്തിന്റെ പ്രതിനിധി പട്ടികയിൽ ഇടംപിടിച്ചു ദീപാവലി. യുനെസ്കോയുടെ ഇന്റർ ഗവണ്മെന്റൽ കമ്മിറ്റി യോഗം ഡൽഹിയിലെ ചെങ്കോട്ടയിൽ പുരോഗമിക്കുമ്പോഴാണ് പട്ടികയിൽ ദീപാവലിയെ ഉൾപ്പെടുത്തിക്കൊണ്ടുള്ള പ്രഖ്യാപനം.
വിവിധ രാജ്യങ്ങളിൽനിന്നുള്ള 67 നാമനിർദേശങ്ങൾ വിലയിരുത്തിയാണ് ദീപാവലിയെ പട്ടികയിൽ ഉൾപ്പെടുത്തിയത്.
ഡൽഹി ആതിഥേയത്വം വഹിക്കുന്ന അദൃശ്യ സാംസ്കാരിക പൈതൃകങ്ങൾ സംരക്ഷിക്കുന്നതിനുള്ള യുനെസ്കോയുടെ 20-ാമത് സെഷനിൽ പ്രതിനിധികൾ വിവിധ രാജ്യങ്ങളിൽനിന്നുള്ള 67 നാമനിർദേശങ്ങൾ വിലയിരുത്തിയാണ് ദീപാവലിയെ പട്ടികയിൽ ഉൾപ്പെടുത്തിയത്. കേരളത്തിൽനിന്നുള്ള കൂടിയാട്ടം, മുടിയേറ്റ്, കോൽക്കത്തയിലെ ദുർഗാപൂജ, ഗുജറാത്തിലെ ഗർബ, കുംഭമേള, യോഗ, നവ്റൂസ് തുടങ്ങിയ 15 സാംസ്കാരിക പൈതൃകങ്ങളോടൊപ്പമാണു ദീപാവലിയും പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്.
