ബത്തേരി | വയനാട്ടില്‍ ഒറ്റക്ക് താമസിച്ചു വരികയായിരുന്നയാളെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അമ്പലവയല്‍ ദേവികുന്ന് കട്ടാശേരി കെ വി റെജിമോ(51)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
പോലീസെത്തി വാതില്‍ തുറന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
ഡിസംബർ 5 വെള്ളിയാഴ്ച്ച ഉച്ചയോടെ രൂക്ഷമായ ദുര്‍ഗന്ധം അനുഭവപെട്ടതിനെ തുടര്‍ന്ന് പരിസരവാസികള്‍ പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസെത്തി വാതില്‍ തുറന്ന് നടത്തിയ പരിശോധനയിലാണ് വീടിനുളളില്‍ അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. തുടര്‍ നടപടികള്‍ സ്വീകരിച്ച പോലീസ് മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിനായി മാറ്റി. .
