തിരുവനന്തപുരം: വിഗ്രഹങ്ങളും പുരാവസ്തുക്കളും കടത്തുന്ന അന്താരാഷ്ട്ര അധോലോക സംഘങ്ങൾ ശബരിമല സ്വർണക്കൊള്ളയിൽ ഇടപെട്ടിട്ടുണ്ടോ എന്ന കാര്യം കൂടി അന്വേഷിക്കണമെന്നു കോണ്ഗ്രസ് പ്രവർത്തക സമിതിയംഗം നേതാവ് രമേശ് ചെന്നിത്തല.ഇക്കാര്യം ആവശ്യപ്പെട്ട് അന്വേഷണ സംഘത്തിന് കത്തു നൽകുമെന്ന് തിരുവനന്തപും പ്രസ് ക്ലബ്ബിന്റെ മീറ്റ് ദ പ്രസ് പരിപാടിയിൽ ചെന്നിത്തല വ്യക്തമാക്കി.
500 കോടിയോളം രൂപയുടെ ഇടപാട് നടന്നതായാണ് സംശയം
പുരാവസ്തു മൂല്യമുള്ളതിനാൽ 500 കോടിയോളം രൂപയുടെ ഇടപാട് നടന്നതായാണ് സംശയം. പ്രത്യേക തെളിവുകൾ കിട്ടിയിട്ടില്ല. ലഭിച്ച വിവരങ്ങൾ അന്വേഷണ സംഘത്തിന് കൈമാറുമെന്നും ചെന്നിത്തല വ്യക്തമാക്കി.
