തിരുവനന്തപുരം: കേരളത്തിന്റെ സമുദ്ര പാരന്പര്യം അഭിമാനകരമെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. പങ്കാളിത്ത ബോധവും ശേഷി വർധിപ്പിക്കലും സമുദ്രങ്ങളുടെ സമാധാനപരമായ ഉപയോഗവുമാണു രാജ്യം പ്രോത്സാഹിപ്പിക്കുന്നത്. സുസ്ഥിര വികസനത്തിന്റെ ചാലകശക്തിയായി ‘ബ്ലൂ ഇക്കണോമി’യുടെ സാധ്യതകൾ നമ്മുടെ രാജ്യം പ്രയോജനപ്പെടുത്തുന്നു. സമുദ്ര പാതകൾ സുരക്ഷിതമാക്കിയും സമുദ്രവിഭവങ്ങൾ സംരക്ഷിച്ചും നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടഞ്ഞും സമുദ്ര ഗവേഷണത്തെ പിന്തുണച്ചും ഇന്ത്യൻ നാവികസേന ഈ ശ്രമങ്ങളിൽ നിർണായക പങ്ക് വഹിക്കുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു.
. പുരാതന തുറമുഖമായ മുസിരിസ്, ഇന്ത്യ ലോകവുമായി ബന്ധപ്പെട്ടിരുന്ന പ്രധാന കവാടങ്ങളിൽ ഒന്നായിരുന്നുവെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി.
നാവികസേന ദിനാഘോഷത്തിന്റെ ഭാഗമായി ഡിസംബർ 3ന് ശംഖുമുഖത്തു നടന്ന നാവികസേനാ അഭ്യാസപ്രകടനങ്ങൾ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ദ്രൗപദി മുർമു. പതിനാറാം നൂറ്റാണ്ടിൽ യൂറോപ്യൻ അധിനിവേശത്തിനെതിരേ ഇവിടുത്തെ പോരാളികൾ തീരദേശത്തെ സംരക്ഷിച്ചു. പുരാതന തുറമുഖമായ മുസിരിസ്, ഇന്ത്യ ലോകവുമായി ബന്ധപ്പെട്ടിരുന്ന പ്രധാന കവാടങ്ങളിൽ ഒന്നായിരുന്നുവെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി.
