ശ​രി​ക്കും ക​ടി​ക്കു​ന്ന​വ​ർ പാ​ർ​ല​മെ​ന്‍റി​ന്‍റെ അ​ക​ത്താ​ണ് : തെരുവുനായയുമായി പാർലമെന്‍റിൽ എത്തിയ കോണ്‍ഗ്രസ് എംപി

ന്യൂ​ഡ​ൽ​ഹി: കോ​ണ്‍ഗ്ര​സി​ന്‍റെ രാ​ജ്യ​സ​ഭാ എം​പി പാ​ർ​ല​മെ​ന്‍റി​ന്‍റെ പ്ര​ധാ​ന ക​വാ​ടം വ​രെ തെ​രു​വു​നാ​യ​യെ കൊ​ണ്ടു​വ​ന്ന സം​ഭ​വ​ത്തി​ൽ വി​വാ​ദം.ശൈ​ത്യ​കാ​ല സ​മ്മേ​ള​നം ആ​രം​ഭി​ച്ച ആ​ദ്യദി​ന​ത്തി​ൽ തെ​രു​വു​നാ​യ​യു​മാ​യി പാ​ർ​ല​മെ​ന്‍റി​ലേ​ക്ക് എ​ത്തി​യ രേ​ണുക ചൗധരിക്കെതിരേ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ബി​ജെ​പി എം​പി ജ​ഗ​ദം​ബി​ക പാ​ൽ ആ​വ​ശ്യ​പ്പെ​ട്ടു. പാ​ർ​ല​മെ​ന്‍റ് അം​ഗ​ങ്ങ​ൾ​ക്ക് ചി​ല സ​വി​ശേ​ഷ അ​ധി​കാ​ര​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ലും അ​ത് ദു​രു​പ​യോ​ഗം ചെ​യ്യ​രു​തെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

നാ​യ​യെ കൊ​ണ്ടു​വ​രാ​ൻ പാ​ടി​ല്ലെ​ന്ന നി​യ​മമു​ണ്ടോ എ​ന്ന് രേ​ണു​ക

എ​ന്നാ​ൽ, പാ​ർ​ല​മെ​ന്‍റി​ന്‍റെ പ്ര​ധാ​ന ക​വാ​ടം വ​രെ ത​ന്‍റെ കാ​റി​ൽ കൊ​ണ്ടു​വ​ന്ന നാ​യ​യെ അ​തേ​പ​ടി കാ​റി​ൽ തി​രി​ച്ച​യ​ച്ച​താ​യും അ​തി​ൽ എ​ന്തു തെ​റ്റാ​ണെ​ന്നും രേ​ണു​ക പ്ര​തി​ക​രി​ച്ചു.അ​തൊ​രു ചെ​റി​യ നാ​യ​യാ​ണെ​ന്നും ആ​രെ​യും ഉ​പ​ദ്ര​വി​ക്കി​ല്ലെ​ന്നും അ​വ​ർ പ​റ​ഞ്ഞു. ശ​രി​ക്കും ക​ടി​ക്കു​ന്ന​വ​ർ പാ​ർ​ല​മെ​ന്‍റി​ന്‍റെ അ​ക​ത്താ​ണ്. അ​വ​രാ​ണ് സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന​ത്. താ​നൊ​രു നി​ശ​ബ്ദ ജീ​വി​യെ സം​ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ചു. അ​ത് വ​ലി​യ പ്ര​ശ്ന​വും ച​ർ​ച്ച വി​ഷ​യ​വും ആ​ക്കു​ക​യാ​ണ്. നാ​യ​യെ കൊ​ണ്ടു​വ​രാ​ൻ പാ​ടി​ല്ലെ​ന്ന നി​യ​മമു​ണ്ടോ എ​ന്നും രേ​ണു​ക ചോ​ദി​ച്ചു.

തെ​രു​വി​ൽ അ​ല​യു​ന്ന നാ​യ്ക്ക​ളെ താ​ൻ സം​ര​ക്ഷി​ക്കു​ന്നു​ണ്ടെ​ന്നും രേ​ണു​ക

പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ വ​രു​ന്ന വ​ഴി​യി​ൽ ഒ​രു കാ​റും സ്കൂ​ട്ട​റും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ചു. അ​തി​നി​ട​യി​ൽ പെ​ടേ​ണ്ട എ​ന്ന് ക​രു​തി​യാ​ണ് താ​ൻ നാ​യ​യെ കാ​റി​ൽ ക​യ​റ്റി പാ​ർ​ല​മെ​ന്‍റി​ന്‍റെ പ്ര​ധാ​ന ക​വാ​ടം വ​രെ എ​ത്തി​യ​ത്. തു​ട​ർ​ന്ന് അ​തേ കാ​റി​ൽ നാ​യ​യെ വീ​ട്ടി​ലേ​ക്ക് തി​രി​ച്ച​യ​ച്ചു. ഇ​ത്ത​ര​ത്തി​ൽ തെ​രു​വി​ൽ അ​ല​യു​ന്ന നാ​യ്ക്ക​ളെ താ​ൻ സം​ര​ക്ഷി​ക്കു​ന്നു​ണ്ടെ​ന്നും രേ​ണു​ക വ്യ​ക്ത​മാ​ക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →