തിരുവനന്തപുരം: യുവതി പീഡന പരാതി നൽകിയ സംഭവത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും പരാതി അതീവ ഗൗരവമുള്ളതെന്നും ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. രാഹുലിനെ രാജിവയ്പ്പിക്കാൻ കോൺഗ്രസ് തയാറാവണം. പരാതി കൊടുക്കാൻ മടിച്ച പലരുടെയും കഥ ആഭ്യന്തര വകുപ്പിനറിയാം. ആ പെൺകുട്ടികളുടെ മൊഴി എടുക്കണം. രാഹുലിനെതിരെ പല പരാതികളും വി.ഡി. സതീശന്റെ മുന്നിൽ എത്തിയിട്ടുണ്ട്.
നിയമസഭ സാമാജികനായി തുടരാൻ രാഹുൽ മാങ്കൂട്ടത്തിലിന് അർഹതയില്ല
ഒരു നിമിഷം പോലും നിയമസഭ സാമാജികനായി തുടരാൻ രാഹുൽ മാങ്കൂട്ടത്തിലിന് അർഹതയില്ല. മുഖ്യമന്ത്രി അടിയന്തരമായി നിയമനടപടിയെടുക്കണം. കോൺഗ്രസ് പാർലമെന്ററി പാർട്ടിയിൽ നിന്ന് പുറത്താക്കിയോ എന്നതല്ല വിഷയമെന്നും രാഹുൽ രാജിവയ്ക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു
