ഗൊരഖ്പൂർ: മുൻ കാമുകിയെ അരിവാൾ കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. മറ്റൊരാളെ വിവാഹം കഴിച്ചതിനാണ് 20 വയസുകാരിയായ ശിവാനിയെ യുവാവ് കൊന്നത്. സംഭവത്തിൽ കാമുകൻ വിനയ് എന്ന ദീപക്കിനെ പോലീസ് അറസ്റ്റ് ചെയ്തു. ഗൊരഖ്പൂറിലെ റസൂൽപൂർ ഗ്രാമത്തിലാണ് സംഭവം.
വീട്ടിലെ ബാത്ത്റൂമിലാണ് മൃതദേഹം കണ്ടെത്തിയത്.
ഈ വർഷം മേയിലാണ് ശിവാനി വിവാഹിതയായത്. ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാനായി കഴിഞ്ഞ ദിവസം ശിവാനി അമ്മയുടെ വീട്ടിലെത്തിയ സമയത്താണ് കൊലപാതകം നടന്നത്. വീട്ടിലെ ബാത്ത്റൂമിലാണ് മൃതദേഹം കണ്ടെത്തിയത്. കഴുത്തിൽ ആഴത്തിൽ മുറിവേറ്റ നിലയിലായിരുന്നു. അന്വേഷണത്തിനിടെ ബന്ധുവിന്റെ വിവാഹ വിഡിയോയിൽ വിനയും ശിവാനിയും ഒരുമിച്ച് നിൽക്കുന്നതും പെട്ടെന്ന് ഇവരെ കാണാതാകുന്നതും ഉണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് വിനയ്യെ പോലീസ് കസ്റ്റഡിയിലെടുക്കുന്നത്.
ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു
ശിവാനിയുടെ വീട്ടിൽ നിന്ന് ഏകദേശം 500 മീറ്റർ അകലെയുള്ള വീട്ടിൽ നിന്നാണ് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. കൊലപാതകത്തിന് ഉപയോഗിച്ച അരിവാൾ പോലീസ് കണ്ടെടുത്തു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു
