ന്യൂഡൽഹി: രാജ്യത്തുടനീളമുള്ള പോലീസ് സ്റ്റേഷനുകളിൽ പ്രവർത്തനക്ഷമമായ സിസിടിവി കാമറകൾ സ്ഥാപിക്കണമെന്ന ജുഡീഷൽ നിർദേശത്തിൽ പ്രതികരണം നൽകാത്തതിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് സുപ്രീം കോടതി. കസ്റ്റഡി മർദനങ്ങൾ ഒഴിവാക്കുന്നതിനായുള്ള നിർദേശത്തിൽ ഇഡി, സിബിഐ, എൻഐഎ എന്നീ കേന്ദ്ര അന്വേഷണ ഏജൻസി ഓഫീസുകളിൽ കാമറ സ്ഥാപിച്ചുവെന്നുള്ള സത്യവാങ്മൂലം കേന്ദ്രം സമർപ്പിക്കാത്തതാണു കോടതിയുടെ വിമർശനത്തിനിടയാക്കിയത്.
കോടതിയെ വളരെ നിസാരമായി കാണുന്നതെന്തുകൊണ്ടാണെന്ന് കോടതി
കേന്ദ്രസർക്കാർ കോടതിയെ വളരെ നിസാരമായി കാണുകയാണെന്നും ഇത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. 11 സംസ്ഥാനങ്ങൾ മാത്രമാണ് ഇതുവരെയും സത്യവാങ്മൂലം സമർപ്പിച്ചിട്ടുള്ളതെന്ന് കേസിലെ അമിക്കസ് ക്യൂറി ചൂണ്ടിക്കാട്ടിയപ്പോൾ ജുഡീഷൽ നിർദേശം പാലിച്ചുകൊണ്ടുള്ള സത്യവാങ്മൂലം സമർപ്പിക്കാൻ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും കോടതി മൂന്നാഴ്ച സമയം നൽകി. സമയപരിധി പാലിക്കാൻ സംസ്ഥാനങ്ങൾക്കു കഴിഞ്ഞില്ലെങ്കിൽ അടുത്ത വാദംകേൾക്കലിന് ചീഫ് സെക്രട്ടറിമാർ ഹാജരാകണമെന്നും കോടതി വ്യക്തമാക്കി.
രാജസ്ഥാനിൽ എട്ടു മാസത്തിനുള്ളിൽ 11 കസ്റ്റഡി മരണങ്ങളുണ്ടായെന്ന
രാജസ്ഥാനിൽ എട്ടു മാസത്തിനുള്ളിൽ 11 കസ്റ്റഡി മരണങ്ങളുണ്ടായെന്ന പത്രവാർത്തയെത്തുടർന്ന് സ്വമേധയാ എടുത്ത കേസിലാണ് രാജ്യത്തുടനീളമുള്ള പോലീസ് സ്റ്റേഷനുകളിലും കേന്ദ്ര ഏജൻസികളിലും പ്രവർത്തനക്ഷമമായ സിസിടിവി കാമറകൾ സ്ഥാപിക്കാൻ സുപ്രീംകോടതി നിർദേശിച്ചത്.ഇതിന് അഞ്ചു വർഷം മുന്പുതന്നെ എല്ലാ പോലീസ് സ്റ്റേഷനുകളിലും കേന്ദ്ര അന്വേഷണ ഏജൻസികളിലും സിസിടിവി കാമറകൾ നിർബന്ധമായും സ്ഥാപിക്കണമെന്ന് സുപ്രീംകോടതി വിധിയുണ്ടായിരുന്നെങ്കിലും സമീപകാല പത്രവാർത്തയെത്തുടർന്ന് സ്വമേധയാ എടുത്ത കേസിലാണ് രാജ്യത്തുടനീളമുള്ള പോലീസ് സ്റ്റേഷനുകളിലും കേന്ദ്ര ഏജൻസികളിലും പ്രവർത്തനക്ഷമമായ സിസിടിവി കാമറകൾ സ്ഥാപിക്കാൻ സുപ്രീംകോടതി നിർദേശിച്ചത്…
