സംസ്ഥാനത്ത് വാഹനാപകടം കൂടുന്നു : ഈ വർഷം ഒക്ടോബർ 31 വരെ സീബ്രലൈനിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനമിടിച്ച് മരിച്ചത് 218 പേർ

കൊച്ചി: സംസ്ഥാനത്ത് വാഹനാപകടങ്ങളിൽ മരിക്കുന്ന കാൽനടയാത്രക്കാരുടെ എണ്ണം ആശങ്കാജനകമായി കൂടുന്നു. ഈ വർഷം ഒക്ടോബർ 31 വരെ സീബ്രലൈനിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനമിടിച്ച് മരിച്ചവർ 218 പേർ. ഇക്കാലയളവിൽ 851 കാൽനടക്കാരാണ് സംസ്ഥാനത്ത് വാഹനമിടിച്ച് മരിച്ചത്. ‌ബോധവത്കരണവും പരിശോധനയും മുറയ്ക്കു നടക്കുമ്പോഴും സംസ്ഥാനത്ത് വാഹനാപകടം കൂടുകയാണ്.

2024-ൽ അപകടങ്ങളുടെ എണ്ണം 48,834 ആയി കൂടി; മരിച്ചവരുടെ എണ്ണം 3774

2022-ൽ 43,910 അപകടങ്ങളിലായി 4,317 പേർ മരിച്ചു. 2023- ആയപ്പോൾ അപകടങ്ങളുടെ എണ്ണം 48,068 ആയി ഉയർന്നു. എന്നാൽ മരിച്ചവരുടെ എണ്ണം 4,084 ആയി കുറഞ്ഞു. 2024-ൽ അപകടങ്ങളുടെ എണ്ണം 48,834 ആയി കൂടി. മരിച്ചവരുടെ എണ്ണം 3774-ആയി കുറഞ്ഞു. ഈ വർഷം ഓഗസ്റ്റ് 31വരെ 32,658 അപകടങ്ങളിലായി 2,408 മരണങ്ങളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തത്.

അമിത വേ​ഗവും അശ്രദ്ധയും ; യാത്രക്കാർ സീബ്രലൈൻ മുറിച്ച് കടക്കുമ്പോൾപോലും വാഹനങ്ങൾ കുതിച്ചുപായുന്നു..

സീബ്രലൈനും റോഡും മുറിച്ച് കടക്കുന്നതിനിടെ കാൽനടയാത്രക്കാർ അപകടത്തിൽപ്പെടാൻ കാരണം വാഹനമോടിക്കുന്നവരുടെ അശ്രദ്ധയും അതിവേഗവുമാണെന്ന് പോലീസ് വ്യക്തമാക്കുന്നു. വീതികുറഞ്ഞ റോ‍ഡുകളിലൂടെ പരിധിയിൽകൂടുതൽ വേഗത്തിൽ പോകുന്നത് അപകടം ക്ഷണിച്ച് വരുത്തുന്നു ആവശ്യത്തിന് സീബ്രലൈനില്ലാത്തതും പലയിടത്തും മാഞ്ഞുപോയതും പ്രതിസന്ധിയുണ്ടാക്കുന്നു. ദേശീയപാതകളിൽ പ്പോലും ചുരുക്കം ചിലയിടങ്ങളിൽ മാത്രമാണ് കാൽനട യാത്രക്കാർക്ക് റോഡ് മുറിച്ച് കടക്കാൻ സഹായകമായ സിഗ്നൽ സംവിധാനമുള്ളത്..വാഹനപ്പെരുപ്പവും ഫുട്പാത്തുകളില്ലാത്ത റോഡുകളും അപകടം കൂട്ടുന്നു. യാത്രക്കാർ സീബ്രലൈൻ മുറിച്ച് കടക്കുമ്പോൾപോലും വാഹനങ്ങൾ കുതിച്ചുപോകുന്നു .

സിഗ്നൽ സംവിധാനം പരമാവധി കുറച്ചുകൊണ്ടുവരുന്നു.

നഗരങ്ങളിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ സിഗ്നൽ സംവിധാനം പരമാവധി കുറച്ച് മറ്റ് മാർഗങ്ങൾ തേടുമ്പോൾ കാൽനടക്കാർക്ക് നാലുവരിപ്പാതകൾ ഉൾപ്പെടെ മുറിച്ചുകടക്കാൻ കഴിയാതെ വരുന്നു. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →