കോ​ട്ട​യ​ത്ത് മദ്യലഹരിയിൽ വീ​ട്ടി​ലേ​ക്ക് കാ​ർ ഇ​ടി​ച്ചു ക​യ​റ്റിയെന്നു പരാതി

കോ​ട്ട​യം: യുവാവ് മദ്യലഹരിയിൽ വീ​ട്ടി​ലേ​ക്കു കാ​ര്‍ ഇ​ടി​ച്ചു​ക​യ​റ്റിയെന്നു പരാതി. കോ​ട്ട​യം പ​ന​യ​മ്പാ​ല​യി​ല്‍ . നവംബർ 20 വ്യാ​ഴാ​ഴ്ച രാ​ത്രി 11.30ഓ​ടെ​യാ​ണ് സം​ഭ​വം. പ​ത്ത​നം​തി​ട്ട മ​ല്ല​പ്പ​ള്ളി സ്വ​ദേ​ശി​യാ​യ പ്രി​നോ ഫി​ലി​പ്പിനെതിരേ പോലീസ് കേസെടുത്തു. മദ്യലഹരിയിൽ റോ​ഡ​രി​കി​ലെ വീ​ടി​നു​ള്ളി​ലേ​ക്ക് കാ​റോ​ടി​ച്ച് ക​യ​റ്റി​യെന്നാണ് കേസ്.

പ്ര​തി​യു​ടെ ലൈ​സ​ന്‍​സ് റ​ദ്ദാ​ക്കാ​ന്‍ ആ​ര്‍​ടി​ഒ​യ്ക്ക് റി​പ്പോ​ര്‍​ട്ട് ന​ല്‍​കും

വ​യോ​ധി​ക ഒ​റ്റ​യ്ക്കു താ​മ​സി​ക്കു​ന്ന വീ​ടി​ലേ​ക്കാ​ണ് അ​മി​ത വേ​ഗ​ത്തിൽ കാ​റി​ടി​ച്ചു ക​യ​റ്റി​യ​ത്. ശ​ബ്ദം കേ​ട്ട​യു​ട​ന്‍ നാ​ട്ടു​കാ​രും സ​മീ​പ​വാ​സി​ക​ളും ഓ​ടി​യെ​ത്തി. പി​ന്നാ​ലെ പൊ​ലീ​സെ​ത്തി പ്രി​നോ ഫി​ലി​പ്പി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​യാ​ളു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം ജാ​മ്യ​ത്തി​ല്‍ വി​ട്ട​യ​ച്ചു. സം​ഭ​വ​ത്തി​ല്‍ പ്ര​തി​യു​ടെ ലൈ​സ​ന്‍​സ് റ​ദ്ദാ​ക്കാ​ന്‍ ആ​ര്‍​ടി​ഒ​യ്ക്ക് റി​പ്പോ​ര്‍​ട്ട് ന​ല്‍​കു​മെന്നു പോ​ലീ​സ് അ​റി​യി​ച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →