തിരുവനന്തപുരം |ശശി തരൂര്‍ തല മറന്ന് എണ്ണ തേക്കരുതെന്നും നെഹ്റു കുടുംബത്തിന്റെ ഔദാര്യത്തിലാണ് രാഷ്ട്രീയത്തിലേക്ക് എത്തിയതെന്നു തരൂര്‍ മറക്കരുതെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം എം ഹസ്സന് . കോണ്‍ഗ്രസ് പാര്‍ട്ടി തോല്‍വിയില്‍ നിന്നു പാഠം പഠിക്കണമെന്ന ഡോ. ശശി തരൂരിന്റെ പ്രസ്തീവനക്കുളള മറുപടിയിലാണ് എം എം ഹസന്റെന്റെ പ്രതികരണം
ബിഹാറില്‍ തന്നെ പ്രചാരണത്തിന് ക്ഷണിച്ചിട്ടില്ലെന്നും തരൂർ
ബിഹാറിലെ കനത്ത തോല്‍വിക്ക് പിന്നാലെ അതൃപ്തി പരസ്യമാക്കി തരൂര്‍ രംഗത്തുവന്നു. ബിഹാറില്‍ തന്നെ പ്രചാരണത്തിന് ക്ഷണിച്ചിട്ടില്ലെന്നും എന്താണ് പറ്റിയതെന്ന് പാര്‍ട്ടി അന്വേഷിക്കണമെന്നും തരൂര്‍ പറഞ്ഞു. ബിഹാര്‍ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ കനത്ത തോല്‍വി ആരും പ്രതീക്ഷിച്ചില്ല. ഇതില്‍ നിന്ന് പാഠം പഠിക്കുകയാണ് വേണ്ടത്. ചരിത്രത്തിലെ ഏറ്റവും മോശമായ അനുഭവമായിപ്പോയി തിരഞ്ഞെടുപ്പ് ഫലമെന്നും തരൂർ
നെഹ്റു കുടുംബത്തെ വിമര്‍ശിക്കുന്ന പരാമര്‍ശങ്ങള്‍ താന്‍ നടത്തിയിട്ടില്ല.
നെഹ്റു കുടുംബത്തെ വിമര്‍ശിക്കുന്ന പരാമര്‍ശങ്ങള്‍ താന്‍ നടത്തിയിട്ടില്ലെന്നും തരൂര്‍ വിശദീകരിച്ചു.താന്‍ എഴുതിയ ലേഖനത്തില്‍.ഒരു പാര്‍ട്ടിയെ കുറിച്ച് മാത്രമല്ല എല്ലാ പാര്‍ട്ടികളെയും കുറിച്ച് പറഞ്ഞിട്ടുണ്ട്. പല ഉദാഹരണങ്ങള്‍ കൊടുത്തു എന്ന് മാത്രമാണുള്ളത്. രാഷ്ട്രീയക്കാരന്റെ മകന് രാഷ്ട്രീയക്കാരന് ആകുന്നു. ഒരു നടന്റെ മകന് നടനാവുന്നു അങ്ങനെ ചെയ്താല്‍ മതിയോ? നമ്മുടെ ജനാധിപത്യത്തിന് അത് നല്ലതാണോ എന്നാണ് ഞാന്‍ ചോദിച്ചത്. ഈ ചോദ്യം ഞാന്‍ മാത്രമല്ല ചോദിച്ചിരിക്കുന്നത്. 2017 ല്‍ രാഹുല്‍ഗാന്ധിയും ഇതേ കാര്യം തന്നെ പറഞ്ഞിട്ടുണ്ട്. പക്ഷെ ഞാന്‍ പറഞ്ഞപ്പോള്‍ മാത്രം ഇത്തരം പ്രതികരണം ഉണ്ടായത് എന്തിനാണെന്നാണ് ആലോചിക്കുന്നത്. .
