മാരകലഹരി മരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയില്‍

കോഴിക്കോട്: മാരകലഹരി മരുന്നായ 2.69 ഗ്രാം എംഡിഎംഎയും ലഹരി ഉപയോഗത്തിനുള്ള 340-ഓളം പൈപ്പുകളു(ബോംഗ്)മായി യുവാവ് പിടിയില്‍. കൊടുവള്ളി, കളരാന്തിരി, വട്ടിക്കുന്നമ്മല്‍ മുഹമ്മദ് ഡാനിഷിനെയാണ് കോഴിക്കോട് റൂറല്‍ എസ്പി കെ.ഇ. ബൈജുവിന്റെ കീഴിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

ബാംഗ്ലൂരില്‍ നിന്നാണ് ഇയാള്‍ ലഹരി എത്തിക്കുന്നത്

സ്‌പെഷ്യല്‍ സ്‌ക്വാഡ് അംഗങ്ങളും കൊടുവള്ളി പോലീസും ചേര്‍ന്ന് ഇയാളുടെ വീട്ടില്‍ നടത്തിയ റെയ്ഡിനെ തുടര്‍ന്നാണ് പ്രതിയെ പിടികൂടിയത്. ഇടനിലക്കാര്‍ മുഖേന ബാംഗ്ലൂരില്‍ നിന്നാണ് ഇയാള്‍ ലഹരി എത്തിക്കുന്നത്. മുന്‍പ് ഗള്‍ഫിലായിരുന്ന ഇയാള്‍ നാട്ടില്‍ വന്നശേഷം ലഹരി ഉപയോഗവും വില്‍പനയും തുടങ്ങുകയായിരുന്നു.

എംഡിഎംഎ ഉപയോഗിക്കുന്നതിനുള്ള 340 പൈപ്പുകള്‍

കൊടുവള്ളി, കോഴിക്കോട് മലപ്പുറം കേന്ദ്രീകരിച്ചുള്ള ലഹരി മാഫിയകളുമായി ഇയാള്‍ക്ക് ബന്ധമുണ്ട്. എംഡിഎംഎ ഉപയോഗിക്കുന്നതിനുള്ള 340 പൈപ്പുകള്‍ ഇയാള്‍ ഓണ്‍ലൈന്‍ ആയി വാങ്ങി വില്‍പന നടത്തുകയായിരുന്നു. ആദ്യമായാണ് ഇത്രയധികം പൈപ്പുകള്‍ ഒരാളില്‍ നിന്നും പിടികൂടുന്നത്. അടുത്തയിടെ തേയില കച്ചവടം ഓണ്‍ലൈന്‍ ആയി തുടങ്ങിയ ഇയാള്‍ അതിന്റെ മറവിലാണ് ലഹരി വസ്തുക്കള്‍ കൊറിയര്‍ ആയും മറ്റും കൈമാറ്റം നടത്തിയിരുന്നത്.

ബെഡ്‌റൂമില്‍ തന്നെയാണ് ഇവ സൂക്ഷിച്ചിരുന്നത്. ഇത് കൂടാതെ മറ്റ് ഡാര്‍ക് വെബ്ബുകള്‍ മുഖേനയും ഇയാള്‍ ലഹരി വസ്തുക്കള്‍ എത്തിക്കുന്നതായി വിവരമുണ്ട്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →