മൈ​സൂ​രുവിൽ വ​യോ​ധി​ക​നെ ശ്വാ​സം മു​ട്ടി​ച്ച് കൊ​ന്നു

മൈ​സൂ​രു: ക​ടം ന​ൽ​കി​യ പ​ണം തി​രി​കെ ചോ​ദി​ച്ച വ​യോ​ധി​ക​നെ ശ്വാ​സം മു​ട്ടി​ച്ച് കൊ​ന്നു. ചാ​മ​രാ​ജ് ന​ഗ​ർ സ്വ​ദേ​ശി സ്വാ​മി (72) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ‌‌സം​ഭ​വ​ത്തി​ൽ ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ർ​മാ​രാ​യ പ​രാ​ശി​വ​മൂ​ർ​ത്തി, സി​ദ്ധ​രാ​ജു, മ​ഹേ​ഷ് എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പ്ര​ദേ​ശ​വാ​സി​ക​ളി​ൽ ചി​ല​രു​ടെ മൊ​ഴി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്ത​തോ​ടെ മൂ​വ​രും കു​റ്റം സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു.

സ്വാ​മി​യെ വി​ളി​ച്ചു​വ​രു​ത്തി കൊലനടത്തുകയായിരുന്നു

പ്ര​തി​ക​ളി​ലൊ​രാ​ളാ​യ പ​രാ​ശി​വ​മൂ​ർ​ത്തി കൊ​ല്ല​പ്പെ​ട്ട സ്വാ​മി​യി​ൽ നി​ന്ന് പ​ണം ക​ടം വാ​ങ്ങി​യി​രു​ന്നു. ക​ടം വാ​ങ്ങി​യ പ​ണം തി​രി​കെ കൊ​ടു​ക്കാ​മെ​ന്നു പ​റ​ഞ്ഞ് ഇ​വ​ർ സ്വാ​മി​യെ വി​ളി​ച്ചു​വ​രു​ത്തി. തു​ട​ർ​ന്ന് ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്തേ​ക്കു കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി ക​ഴു​ത്തി​ൽ തു​ണി മു​റു​ക്കി ശ്വാ​സം മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

സ്വാ​മി​യു​ടെ പ​ക്ക​ൽ ഉ​ണ്ടാ​യി​രു​ന്ന 105 ഗ്രാം ​സ്വ​ർ​ണം പ്ര​തി​ക​ൾ ത​ട്ടി​യെ​ടു​ത്ത് വീ​തം വ​ച്ചു

സ്വാ​മി​യു​ടെ മൃ​ത​ദേ​ഹം ഗു​ണ്ട​ൽ​പേ​ട്ടി​നു സ​മീ​പം കാ​മ​ര​ള്ളി​യി​ൽ വ​ഴി​യ​രി​കി​ൽ​നി​ന്ന് ക​ണ്ടെ​ത്തി. സ്വാ​മി​യു​ടെ പ​ക്ക​ൽ ഉ​ണ്ടാ​യി​രു​ന്ന 105 ഗ്രാം ​സ്വ​ർ​ണം പ്ര​തി​ക​ൾ ത​ട്ടി​യെ​ടു​ത്ത് വീ​തം വ​ച്ചു. ഈ ​സ്വ​ർ​ണം പോ​ലീ​സ് ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →