ചെങ്കോട്ടയ്ക്ക് സമീപം തിങ്കളാഴ്ചയുണ്ടായ സ്ഫോടനം ചാവേർ ആക്രമണമല്ലെന്ന് ഇന്റലിജൻസ് വൃത്തങ്ങൾ

ന്യൂഡൽഹി |.ഡൽഹി സ്ഫോടനം ചാവേറാക്രമണമല്ലെന്ന് വെളിപ്പെടുത്തി ഇന്റലിജൻസ് വൃത്തങ്ങൾ . പ്രതികൾ പരിഭ്രാന്തരായി സ്ഫോടകവസ്തുക്കൾ കൊണ്ടുപോകുന്നതിനിടെ സംഭവിച്ച പിഴവായിരിക്കാം കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ സൂചന ലഭിച്ചതായി ഉന്നത ഇന്റലിജൻസ് വൃത്തങ്ങളെ ഉദ്ധരിച്ച് എൻ ഡി ടി വി റിപ്പോർട്ട് ചെയ്യുന്നു.

ഐ ഇ ഡി ശരിയായ രീതിയിലായിരുന്നില്ല ഉറപ്പിച്ചതെന്ന് പ്രാഥമിക പരിശോധനയിൽ .

തിങ്കളാഴ്ച രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭീകരവാദ ബന്ധമുള്ളവരെ പിടികൂടാൻ റെയ്ഡ് നടന്നതും, ഹരിയാനയിലെ ഫരീദാബാദിൽ നിന്ന് 2,900 കിലോഗ്രാം ബോംബ് നിർമാണ വസ്തുക്കൾ കണ്ടെടുത്തതും പ്രതികളെ പരിഭ്രാന്തരാക്കുകയും സ്ഥലം മാറ്റാൻ നിർബന്ധിതരാക്കുകയും ചെയ്തിരിക്കാമെന്നാണ് വൃത്തങ്ങൾ അറിയിക്കുന്നത്. പ്രതികൾ നിർമ്മിച്ച ഐ ഇ ഡി (Improvised Explosive Device) ശരിയായ രീതിയിലായിരുന്നില്ല ഉറപ്പിച്ചതെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. അതിനാൽ സ്ഫോടനത്തിന്റെ ആഘാതം പരിമിതമായിരുന്നുവെന്നും ഇന്റലിജൻസ് വൃത്തങ്ങൾ വെളിപ്പെടുത്തി.

. ആകസ്മികമായി സംഭവിച്ച സ്ഫോടനമാണെന്നതിന് കൂടുതൽ പ്രാഥമിക തെളിവുകളുണ്ടെന്നാണ് അന്വേഷണ സംഘം .

ഐ ഇ ഡി കൊണ്ടുപോകുമ്പോൾ ഗതാഗതക്കുരുക്കിനിടെ ആകസ്മികമായി സംഭവിച്ച സ്ഫോടനമാണ് ഇതെന്നതിന് കൂടുതൽ പ്രാഥമിക തെളിവുകളുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്. സ്ഫോടനം നടന്ന സ്ഥലത്ത് ഒരു ഗർത്തം (crater) രൂപപ്പെടാതിരുന്നതും, സ്ഫോടക വസ്തുക്കളുടെ ചീളുകൾ കണ്ടെത്താത്തതും ഇതിന് ബലം നൽകുന്നു. പരിഭ്രാന്തിയിലായ പ്രതികൾക്ക് പരമാവധി നാശനഷ്ടമുണ്ടാക്കുന്നതിനായി ഐ ഇ ഡി പ്രവർത്തനക്ഷമമാക്കാൻ കഴിഞ്ഞില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം..

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →