തദ്ദേശ തെ​ര​ഞ്ഞെ​ടു​പ്പി​നാ​യു​ള്ള എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തി​യാ​യതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ : ​ തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി ഇ​ന്ന് പ്ര​ഖ്യാ​പി​ക്കും

.

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള തീ​യ​തി ഇ​ന്ന് (നവംബർ 10) പ്ര​ഖ്യാ​പി​ക്കും. ഉ​ച്ച​യ്ക്ക് 12ന് ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ വാ​ർ​ത്താ​സ​മ്മേ​ള​നം ന​ട​ത്തും.തെ​ര​ഞ്ഞെ​ടു​പ്പി​നാ​യു​ള്ള എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തി​യാ​ക്കി​യി​രി​ക്കു​ക​യാ​ണ് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ. സം​സ്ഥാ​ന​ത്ത് നി​ല​വി​ൽ ത്രി​ത​ല പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​ക​ളി​ലെ ഭ​ര​ണം -ആ​കെ​യു​ള്ള ആ​റ് കോ​ർ​പ്പ​റേ​ഷ​നു​ക​ളി​ൽ അ​ഞ്ചി​ട​ത്തും ഇ​ട​തു​മു​ന്ന​ണി​ക്കാ​ണ്. തി​രു​വ​ന​ന്ത​പു​രം, കൊ​ച്ചി, കോ​ഴി​ക്കോ​ട്, തൃ​ശൂ​ർ, കൊ​ല്ലം കോ​ർ​പ്പ​റേ​ഷ​നു​ക​ൾ ഭ​രി​ക്കു​ന്ന​ത് എ​ൽ​ഡി​എ​ഫാ​ണ്. ക​ണ്ണൂ​രി​ൽ മാ​ത്ര​മാ​ണ് യു​ഡി​എ​ഫ് ഭ​ര​ണ​മു​ള്ള​ത്.

87 ന​ഗ​ര​സ​ഭ​ക​ളി​ൽ 44 എ​ണ്ണം ഭ​രി​ക്കു​ന്ന​ത് എ​ൽ​ഡി​എ​ഫ്

സം​സ്ഥാ​ന​ത്തെ ആ​കെ​യു​ള്ള 87 ന​ഗ​ര​സ​ഭ​ക​ളി​ൽ 44 എ​ണ്ണം ഭ​രി​ക്കു​ന്ന​ത് എ​ൽ​ഡി​എ​ഫാ​ണ്.ലയു​ഡി​എ​ഫ് ഭ​രി​ക്കു​ന്ന​ത് 41 ന​ഗ​ര​സ​ഭ​ക​ളി​ലും. പാ​ല​ക്കാ​ടും പ​ന്ത​ള​ത്തു​മാ​ണ് ബി​ജെ​പി ഭ​ര​ണ​മു​ള്ള​ത്.14 ജി​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഇ​ട​ത് ഭ​ര​ണ​മു​ള്ള​ത് 11 ഇ​ട​ത്താ​ണ്. യു​ഡി​എ​ഫ് ഭ​ര​ണ​മു​ള്ള​ത് മൂ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും. എ​റ​ണാ​കു​ളം, വ​യ​നാ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലാ​ണ് യു​ഡി​എ​ഫ് ഭ​ര​ണ​മു​ള്ള​ത്. സം​സ്ഥാ​ന​ത്ത് ആ​കെ​യു​ള്ള 152 ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ എ​ല്‍​ഡി​എ​ഫ് ഭ​രി​ക്കു​ന്ന​ത് 113 ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ്. 38 ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് യു​ഡി​എ​ഫ് ഭ​ര​ണ​മു​ള്ള​ത്.

941 ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ളിൽ 571 ഉം ​ഭ​രി​ക്കു​ന്ന​ത് ഇ​ട​തു​മു​ന്ന​ണി

ആ​കെ​യു​ള്ള​ത് 941 ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ളാ​ണ്. അ​തി​ൽ 571 ഉം ​ഭ​രി​ക്കു​ന്ന​ത് ഇ​ട​തു​മു​ന്ന​ണി​യാ​ണ്. 351 പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് യു​ഡി​എ​ഫ് ഭ​ര​ണ​മു​ള്ള​ത്. എ​ൻ​ഡി​എ ഭ​ര​ണ​മു​ള്ള​ത് 12 പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ്. മ​റ്റു​ള്ള​വ​ർ ഏ​ഴ് പ​ഞ്ചാ​യ​ത്തു​ക​ൾ ഭ​രി​ക്കു​ന്നു​ണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →