ടെല്‍ അവീവ് | ഗസ്സയില്‍ ശക്തമായ ആക്രമണത്തിന് ഉത്തരവിട്ട് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഹമാസ് തുടര്‍ച്ചയായി വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചുവെന്ന് ആരോപിച്ചാണ് ആക്രമണത്തിന് നെതന്യാഹു നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഹമാസ് സമാധാന കരാര്‍ ലംഘിച്ചതായും സൈന്യത്തോട് ആക്രമണത്തിനു തയ്യാറാകാനും നെതന്യാഹു നിര്‍ദ്ദേശിച്ചു.
ഗസ്സയ്ക്കുളള മാനുഷിക സഹായം തടയുന്നതടക്കമുള്ള നടപടികള്‍ ഉണ്ടാകും
തെക്കന്‍ ഗസ്സയില്‍ തങ്ങളുടെ സൈന്യത്തിന് നേരെ ഹമാസ് വെടിയുതിര്‍ത്തതായും ഹമാസ് തിരികെ കൊണ്ടു വന്ന ശരീരഭാഗങ്ങള്‍ ഏകദേശം രണ്ട് വര്‍ഷം മുന്‍പ് മരിച്ച ബന്ദിയുടെ മൃതദേഹത്തിന്റെ അവശിഷ്ടങ്ങളാണെന്നും നെതന്യാഹു ആരോപിച്ചു. തിരിച്ചടി എങ്ങനെയെന്നു തീരുമാനിക്കാന്‍ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരെ അടിയന്തര യോഗം വിളിക്കുമെന്നും നെതന്യാഹു പറഞ്ഞു. ഗസ്സയ്ക്കുളള മാനുഷിക സഹായം തടയുന്നതടക്കമുള്ള നടപടികള്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ .
.
