ഇളമ്പള്ളി സര്‍ക്കാര്‍ യുപി സ്‌കൂളിന് നേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം

കോട്ടയം|കോട്ടയത്ത് സര്‍ക്കാര്‍ സ്‌കൂളിന് നേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം. ഇളമ്പള്ളി സര്‍ക്കാര്‍ യുപി സ്‌കൂളിന് നേരെയാണ് ആക്രമണമുണ്ടായത്. സ്‌കൂളിന്റെ ജനലും വാതിലുകളും തകര്‍ത്തു. ശുചിമുറികളുടെ വാതിലുകളും തകര്‍ത്തിട്ടുണ്ട്. പള്ളിക്കത്തോട് പോലീസ് അന്വേഷണം ആരംഭിച്ചു.2025 ഒക്ടോബർ 27തിങ്കളാഴ്ച രാത്രിയാണ് ആക്രമണം ഉണ്ടായത്.

പിടിഎയും അദ്ധ്യാപകരും യോഗം ചേരും.

ചൊവ്വാഴ്ച രാവിലെ ജീവനക്കാരും അദ്ധ്യാപകരും എത്തിയപ്പോഴാണ് ആക്രമണം ഉണ്ടായ വിവരം അറിയുന്നത്. പിടിഎയും അദ്ധ്യാപകരും യോഗം ചേരും. പ്രദേശത്ത് നിന്ന് സിസിടിവി പരിശോധിക്കുന്നുണ്ട്. സ്‌കൂളിന് സമീപത്തെ ക്ഷേത്രത്തില്‍ ഇന്നലെ ഉത്സവത്തോടനുബന്ധിച്ച് ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിച്ചിരുന്നതിനാൽ സ്‌കൂളില്‍ നിന്നുള്ള ശബ്ദം പുറത്ത് കേട്ടിരുന്നില്ല..

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →