ഇന്ന് കേരള ഗവ. മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ വീണ്ടും ഒപി ബഹിഷ്‌കരിച്ച് സമരം ചെയ്യും

തിരുവനന്തപുരം|വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള ഗവ. മെഡിക്കല്‍ കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്റെ (കെ.ജി.എം.സി.ടി.എ) ആഭിമുഖ്യത്തില്‍ ഇന്ന് ((28.10.2025) ഡോക്ടര്‍മാര്‍ വീണ്ടും ഒപി ബഹിഷ്‌കരിച്ച് സമരം ചെയ്യും. . ഒക്ടോബർ 20 തിങ്കളാഴ്ചയും ഒപി ബഹിഷ്‌കരിച്ച് സമരം ചെയ്തിട്ടും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് ഇന്നത്തെ സമരം.

നവംബര്‍ 5, 13, 21, 29 തിയതികളിലും ഡോക്ടര്‍മാര്‍ ഒ പിയിലെത്തില്ലെന്നാണ് തീരുമാനം.

. എന്‍ട്രി കേഡര്‍ അസിസ്റ്റന്റ് പ്രൊഫസറുടെ ശമ്പളത്തിലെ അപാകതകള്‍ പരിഹരിച്ച് പി.എസ്.സി നിയമനങ്ങള്‍ വേഗത്തിലാക്കുക, ശമ്പളപരിഷ്‌കരണ കുടിശിക ഉടന്‍ നല്‍കുക, സ്ഥിരം നിയമനങ്ങള്‍ നടത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. നവംബര്‍ 5, 13, 21, 29 തിയതികളിലും ഡോക്ടര്‍മാര്‍ ഒ പിയിലെത്തില്ലെന്നാണ് തീരുമാനം. ഇതോടൊപ്പം വിദ്യാര്‍ഥികളുടെ തിയറി ക്ലാസുകളും ബഹിഷ്‌കരിക്കും.

അടിയന്തര ചികിത്സകള്‍ മുടക്കമില്ലാതെ നടക്കും

ഈ ദിവസങ്ങളില്‍ കാഷ്വാലിറ്റി, ലേബര്‍ റൂം, ഐസിയു തുടങ്ങിയ അടിയന്തര ചികിത്സകള്‍ മുടക്കമില്ലാതെ നടക്കും. ഔദ്യോഗിക യോഗങ്ങള്‍ ബഹിഷ്‌കരിക്കുന്നതും തുടരുമെന്ന് കെജിഎംസിടിഎ ഭാരവാഹികള്‍ അറിയിച്ചു. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →