കൊല്ലം: നാഷണല്‍ ആയുഷ് മിഷൻ ജില്ലാ ഓഫീസിലേക്ക് താത്കാലിക ഫിസിയോതെറാപ്പിസ്റ്റിനെ നിയമിക്കുന്നു. യോഗ്യത: അംഗീകൃത സർവകലാശാലയില്‍ നിന്ന് ഫിസിയോതെറാപ്പിയില്‍ ബിരുദം അല്ലെങ്കില്‍ ബിരുദാനന്തര ബിരുദം.പ്രായപരിധി: 2025 ഒക്ടോബർ 24 ന് 40 വയസ് കവിയരുത്. പ്രതിമാസ ശമ്പളം: 21000 രൂപ.
നിശ്ചിത മാതൃകയിലുള്ള അപേക്ഷയും സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഒക്ടോബർ 31ന് രാവിലെ 11ന് ആശ്രാമത്തുള്ള നാഷണല്‍ ആയുഷ് മിഷൻ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ എത്തണം. വിവരങ്ങള്‍ക്ക്: www.nam.kerala.gov.in. ഫോണ്‍: 0474 2082261.
