റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മദ്യലഹരിയില്‍ ആഡംബരക്കാർ ഓടിച്ച് നാല് വാഹനങ്ങള്‍ ഇടിച്ച്‌ തെറിപ്പിച്ചു

October 23, 2025 - 7:21 am

കൊ.ച്ചി: വഴിയരികില്‍ നിർത്തിയിട്ട കാറുകള്‍ ഇടിച്ചു തകർത്ത് ആഡംബരക്കാർ നിർത്താതെ പോയി. കൊച്ചിയിലാണ് സംഭവം അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ കാർ ഓടിച്ച കൊട്ടാരക്കര സ്വദേശി നിജീഷിനെതിരെ പോലീസ് കേസെടുത്തു. അപകടത്തില്‍ കാറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചെങ്കിലും ആർക്കും പരിക്കില്ല.

ഇയാള്‍ മദ്യപിച്ചിരുന്നതായി പോലീസ് പരിശോധനയില്‍ തെളിഞ്ഞു.

ഒക്ടോബർ 19ന് എംജി റോഡില്‍ നിരനിരയായി നിർത്തിയിട്ട കാറുകളിലേക്ക് മറ്റൊരു വാഹനം പാഞ്ഞുകയറി. ചുറ്റും നിന്നവർ നിർത്താൻ ആവശ്യപ്പെട്ടെങ്കിലും നിർത്താതെ പാഞ്ഞുപോവുകയായിരുന്നു. ഒടുവില്‍ പ്രദേശത്തുണ്ടായിരുന്നവർ ഓടികൂടിയാണ് നിജീഷിന്‍റെ വാഹനം തടഞ്ഞ് നിർത്തിയത്. കാറുകള്‍ക്കുള്ളില്‍ ഡ്രൈവർമാരും യാത്രക്കാരും ഉണ്ടായിരുന്നെങ്കിലും ആർക്കും കാര്യമായ പരിക്കില്ല. വിവരമറിഞ്ഞെത്തിയ പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച്‌ അറസ്റ്റ് രേഖപ്പെടുത്തി. ഇയാള്‍ മദ്യപിച്ചിരുന്നതായി പോലീസ് പരിശോധനയില്‍ തെളിഞ്ഞു.

മദ്യപിച്ച്‌ ബോധം പോയെന്നാണ് ഇയാള്‍ പോലീസിന് നല്‍കിയ മൊഴി.

നാല് വാഹനങ്ങള്‍ക്ക് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. വിദേശത്ത് ജോലി ചെയ്യുകയായിരുന്ന നിജീഷ് സുഹൃത്തിന്‍റെ വിവാഹത്തിനായി കൊച്ചിയില്‍ വന്നതാണ്. മദ്യപിച്ച്‌ ബോധം പോയെന്നാണ് ഇയാള്‍ പോലീസിന് നല്‍കിയ മൊഴി. അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിന് ഇയാള്‍ക്കെതിരെ കേസെടുത്തു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *