റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ക്രോസ് കണ്‍ട്രി ഇനങ്ങളില്‍ 4 സ്വർണം നേടി അയ്യങ്കാളി സപോർട്സ് സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനി എ.ആർ.നീതു

October 17, 2025 - 7:08 am

തിരുവനന്തപുരം : ആണ്‍ / പെണ്‍ വിഭാഗം ക്രോസ് കണ്‍ട്രിയില്‍ വെള്ളായണി അയ്യങ്കാളി സ്‌പോർട്സ് സ്‌കൂളിന് സുവർണ നേട്ടം. സീനിയർ പെണ്‍കുട്ടികളുടെ 800,1500,3000, 4 കിലോമീറ്റർ ക്രോസ് കണ്‍ട്രി ഇനങ്ങളില്‍ വെള്ളായണി അയ്യങ്കാളി സപോർട്സ് സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനി എ.ആർ.നീതു നേടിയത് 4 സ്വർണം. ആണ്‍കുട്ടികളുടെ 6 കിലോമീറ്റർ ക്രോസ് കണ്‍ട്രിയില്‍ കെ.എല്‍ ജിതിൻ ഒന്നാമതെത്തിയപ്പോള്‍ അയ്യങ്കാളിയിലെ ഇ.എം മിഥുൻ രണ്ടാമതെത്തി. അയ്യങ്കാളി സ്‌പോർട്സ് സ്‌കൂളിലെ പെണ്‍കുട്ടികളുടെ 4 കിലോമീറ്റർ ക്രോസ് കണ്‍ട്രിയില്‍ എ.ആർ നീതു ഒന്നാമതും കെ.എസ് സൂരജ രണ്ടാമതായും ഫിനിഷ് ചെയ്തു.

വലിയ സ്വപ്നങ്ങളൊന്നുമില്ലാതെയാണ് വയനാട് നിന്നും തിരുവനന്തപുരത്തെത്തിയ നീതു

കർഷകനായ അച്ഛൻ രാമനെ ഇടവേളകളില്‍ സഹായിച്ച്‌ കൃഷിയിടത്തോട് ചേർന്നുള്ള റോഡില്‍ പരിശീലനവും നടത്തി വന്നിരുന്ന നീതു വലിയ സ്വപ്നങ്ങളൊന്നുമില്ലാതെയാണ് 2വർഷം മുൻപ് വയനാട് നിന്നും തിരുവനന്തപുരത്തേക്ക് ആദ്യമായി യാത്ര ചെയ്തത്.സൈന്യത്തില്‍ ചേരണമെന്നാണ് ആഗ്രഹം. അമ്മ വത്സലയും സഹോദരി നമിതയും കായികതാരങ്ങളാണ്.

2 വർഷമായി സ്പോർട്സ് കിറ്റ് പോലും കുട്ടികള്‍ക്ക് ലഭിച്ചിട്ടില്ല.

പരിമിതികള്‍ നിറഞ്ഞ സ്കൂളില്‍ നിന്നാണ് കുട്ടികള്‍ ഈ നേട്ടം കൈവരിച്ചത്.2 വർഷമായി സ്പോർട്സ് കിറ്റ് പോലും കുട്ടികള്‍ക്ക് ലഭിച്ചിട്ടില്ല.പട്ടികജാതി പട്ടികവികസന വകുപ്പ് പ്രശ്നത്തില്‍ ഇടപെടണമെന്നാണ് ആവശ്യം

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *