അടിമാലി ചൂരക്കട്ടന്‍കുടി ഉന്നതിയിൽ മണ്ണിടിച്ചിൽ; അരഭാഗം വരെ മണ്ണിനടിയില്‍ കുടുങ്ങിയ അരുണിനെ രക്ഷപെടുത്തി

ഇടുക്കി | . അടിമാലി മച്ചിപ്ലാവ് ചൂരക്കട്ടന്‍കുടി ഉന്നതിയിൽ ഉണ്ടായ ശക്തമായ മണ്ണിടിച്ചിലിൽ . മാങ്കോഴിക്കല്‍ അരുണിന്റെ വീടിന് മുകളിലേക്ക്മ ണ്ണിടിഞ്ഞ് വീണു. അരഭാഗം വരെ മണ്ണിനടിയില്‍ കുടുങ്ങിയ അരുണിനെ രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ പുറത്തെടുത്തു. ഇന്നലെ (14.10.2025) വൈകുന്നേരം പെയ്ത ശക്തമായ മഴയിലാണ് അരുണിന്റെ വീടിന് പുറകിലായി മണ്ണിടിഞ്ഞത്.

ശക്തമായ മഴയും ഇടുങ്ങിയ വഴിയും കുത്തനെയുള്ള കയറ്റവും രക്ഷാപ്രവർത്തനത്തിന് തടസമായി

അരുണ്‍ നിലവില്‍ അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. അതേ സമയം പരുക്കുകള്‍ ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. ആദ്യഘട്ടത്തില്‍ ഫയര്‍ഫോഴ്‌സിനും മറ്റ് രക്ഷാപ്രവര്‍ത്തകര്‍ക്കും അപകടസ്ഥലത്തെത്താന്‍ ബുദ്ധിമുട്ട് നേരിട്ടിരുന്നു. ശക്തമായ മഴയും ഇടുങ്ങിയ വഴിയും കുത്തനെയുള്ള കയറ്റവുമാണ് തടസമായത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →