പാലക്കാട്: നെന്മാറയില് കൊലക്കേസില്‍ ജാമ്യത്തിലിറങ്ങി ഇരട്ടക്കൊല നടത്തിയ പ്രതി ചെന്താമരയുടെ ആദ്യ കേസില്‍ വിധി ഇന്ന്ഒ (ക്ടോബർ 14) ന്. പോത്തുണ്ടി സജിത കൊലക്കേസില്‍ ആണ് പാലക്കാട് നാലാം അഡീഷണല്‍ ജില്ലാ കോടതി ഇന്ന് വിധി പറയുക. ആറ് വർഷങ്ങള്‍ക്കു ശേഷം വിചാരണ നടപടികള്‍ പൂർത്തിയാക്കിയാണ് കോടതി ഇന്ന് വിധി പറയുന്നത്.
ഭാര്യ പിണങ്ങിപ്പോകാൻ കാരണക്കാരി എന്ന് ആരോപിച്ചായിരുന്നു കൊലപാതകം
2019 ഓഗസ്റ്റ് 31ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. അയല്‍വാസിയായിരുന്ന സജിതയെ വീട്ടില്‍ കയറി ചെന്താമര എന്ന ചെന്താമരാക്ഷൻ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഭാര്യ പിണങ്ങിപ്പോകാൻ കാരണക്കാരി എന്ന് ആരോപിച്ചായിരുന്നു കൊലപാതകം. തുടർന്ന് രക്തം പുരണ്ട കൊടുവാള് വീട്ടില്‍ വെച്ച് നെല്ലിയാമ്പതി മലയില്‍ ഒളിവില്‍ പോയി. വിശന്നു വലഞ്ഞതോടെ രണ്ടു ദിവസത്തിന് ശേഷം മലയിറങ്ങിയതോടെയാണ് പിടിയിലാകുന്നത്
