ദെഹ്റാദൂണ്‍: വന്യജീവി ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്നവരുടെ കുടുംബത്തിനുള്ള ധനസഹായത്തുക ഉയര്‍ത്തി ഉത്തരാഖണ്ഡ്. കൊല്ലപ്പെടുന്നവരുടെ കുടുംബത്തിന് നഷ്ടപരിഹാരമായി പത്തുലക്ഷം രൂപ ലഭിക്കുമെന്ന് മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമി അറിയിച്ചു. ദെഹ്റാദൂണ്‍ മൃഗശാലയില്‍ നടന്ന വന്യജീവി വാരാഘോഷ ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. നിലവില്‍ ആറുലക്ഷം രൂപയാണ് സംസ്ഥാനത്ത് വന്യജീവി ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്നവര്‍ക്കുള്ള നഷ്ടപരിഹാരത്തുക.
മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിന് ശാസ്ത്ര, സാങ്കേതികവിദ്യകളുടെ സഹായം തേടിയിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാരിന്റെ കൂട്ടായ പരിശ്രമത്തിലൂടെ കടുവ, കാട്ടാന, ഹിമപ്പുലി തുടങ്ങിയ വന്യജീവികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായതായും ഇത് മനുഷ്യ-വന്യജീവി സംഘര്‍ഷത്തിന് ഒരുപരിധി വരെ കാരണമായതായും അദ്ദേഹം ചൂണ്ടിക്കാട്ടി. മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിന് ശാസ്ത്ര, സാങ്കേതികവിദ്യകളുടെ സഹായം തേടിയിട്ടുണ്ട്. വന്യജീവികളെ സംരക്ഷിക്കുന്നതിനും അവയെ നിരീക്ഷിക്കുന്നതിനുമായി വനംവകുപ്പിന് ഡ്രോണ്‍, ജിപിഎസ് സംവിധാനങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി
