ഇടുക്കി ചിത്തിരപുരത്ത് മണ്ണിടിഞ്ഞ് വീണ് രണ്ടുപേര്‍ മരിച്ചു

ഇടുക്കി | അടിമാലി-മൂന്നാര്‍ റൂട്ടിലെ ചിത്തിരപുരത്ത് റിസോര്‍ട്ട് നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് രണ്ടുപേര്‍ മരിച്ചു. . ശങ്കുപ്പടി സ്വദേശി രാജീവന്‍, ബൈസണ്‍വാലി സ്വദേശി ബെന്നി എന്നിവരാണ് മരിച്ചത്. സെപ്തംബർ 17 ബുധനാഴ്ച വൈകിട്ട് മൂന്നോടെയാണ് സംഭവം,

കനത്ത മഴയും ഇടുങ്ങിയ വഴിയും രക്ഷപ്രവര്‍ത്തനത്തിന് തടസ്സമായി

റിസോര്‍ട്ട് നിര്‍മാണത്തിനായി മണ്ണെടുക്കുന്നതിനിടെ മണ്‍കൂന ഇടിഞ്ഞ് വീഴുകയായിരുന്നു. അടിമാലി, മൂന്നാര്‍ ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ സംഭവസ്ഥലത്തെത്തി. കനത്ത മഴയും ഇടുങ്ങിയ വഴിയും രക്ഷപ്രവര്‍ത്തനത്തിന് തടസ്സമായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →