പ്രതിയെ പിടികൂടാന്‍ വന്ന പോലീസുകാര്‍ക്കുനേരെ ബന്ധുക്കളുടെ ആക്രമണം

ന്യൂഡല്‍ഹി: ജാമ്യമില്ലാക്കേസിൽപെട്ട പ്രതിയെ പിടികൂടാനെത്തിയ ഡല്‍ഹി പോലീസുകാര്‍ക്ക് പ്രതിയുടേയും ബന്ധുക്കളുടേയും മര്‍ദനം. നിരവധി പോലീസുകാര്‍ക്ക് പരിക്കേറ്റു. സെപ്തംബർ 16 ചൊവ്വാഴ്ച ഡല്‍ഹി ഫത്തേപുര്‍ ബേരി ഭാഗത്താണ് സംഭവം. പരിക്കേറ്റ പോലീസുകാരെ എയിംസില്‍ പ്രവേശിപ്പിച്ചു.

സംഘര്‍ഷത്തില്‍ പോലീസുകാര്‍ക്കും തടയാനെത്തിയവര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

ചന്ദന്‍ ഹോള ഗ്രാമത്തില്‍ ഒളിവില്‍ കഴിയുന്ന അസം എന്ന പ്രതിയെ പിടിക്കാനായിരുന്നു ചൊവ്വാഴ്ച ഒരു കൂട്ടം പോലീസുകാര്‍ സ്ഥലത്തെത്തിയത്. അസമിനെ പിടികൂടാനുള്ള ശ്രമത്തിനിടെ പ്രതിയും ബന്ധുക്കളും പോലീസുകാരെ തടയുകയായിരുന്നു. ഇത് സംഘര്‍ഷത്തിലും കലാശിച്ചു. റോഡില്‍ നടന്ന സംഘര്‍ഷത്തില്‍ പോലീസുകാര്‍ക്കും തടയാനെത്തിയവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇതിന്റെ ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അസമിനെതിരേ വീണ്ടും കേസെടുത്തിട്ടുണ്ടെന്നും പ്രതിക്കായി തിരച്ചില്‍ നടത്തുകയാണെന്നും പോലീസ് പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →