ഛത്തീസ്ഗഢിൽ സുരക്ഷാ സേന നടത്തിയ ഓപ്പറേഷനിൽ 10 നക്സലുകൾ കൊല്ലപ്പെട്ടു

ന്യൂഡൽഹി | ഛത്തീസ്ഗഢിലെ ഗരിയാബന്ദിൽ സുരക്ഷാ സേന നടത്തിയ ഓപ്പറേഷനിൽ മുതിർന്ന സിപിഐ (മാവോയിസ്റ്റ്) അംഗം ഉൾപ്പെടെ 10 നക്സലുകൾ കൊല്ലപ്പെട്ടു. മൈൻപൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ വനത്തിലാണ് ഏറ്റുമുട്ടൽ നടന്നതെന്ന് റായ്പൂർ റേഞ്ച് ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് അമ്രേഷ് മിശ്ര പറഞ്ഞു. പോലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐയാണ് ഈ വിവരം റിപ്പോർട്ട് ചെയ്തത്. സിപിഐ (മാവോയിസ്റ്റ്) കേന്ദ്ര കമ്മിറ്റി അംഗം മനോജ് എന്ന മോഡം ബാൽകൃഷ്ണയും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നതായി ഗരിയാബന്ദ് എസ്പി നിഖിൽ രാഖേച്ച അറിയിച്ചു.

ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണെന്ന് പോലീസ്

സെപ്തംബർ 11 വ്യാഴാഴ്ചയാണ് സുരക്ഷാ സേനയും നക്സലുകളും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. മാവോയിസ്റ്റ് സ്വാധീനമേഖലകളിൽ നടന്ന ഏറ്റവും വലിയ ഓപ്പറേഷനുകളിലൊന്നാണ് ഇത്. ഓപ്പറേഷനിൽ കൂടുതൽ നക്സലുകൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായി സംശയിക്കുന്നു. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണെന്ന് പോലീസ് വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →