റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഉത്തർപ്രദേശിലെ ഷാജഹാൻപൂരില്‍ നാല് മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നുപേർ മരിച്ച നിലയിൽ

August 27, 2025 - 4:03 pm

ലക്നോ: ഉത്തർപ്രദേശിലെ ഷാജഹാൻപൂരില്‍ നാല് മാസം പ്രായമുള്ള കുഞ്ഞിനെ വിഷം കൊടുത്ത് കൊലപ്പെടുത്തി ദമ്പതികള്‍ ജീവനൊടുക്കി.ദമ്പതികളുടെ മൃതദേഹങ്ങള്‍ സീലിംഗ് ഫാനുകളില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു.കുട്ടിയുടെ മൃതദേഹം മറ്റൊരു മുറിയില്‍ നിന്നാണ് കണ്ടെത്തിയത് കൈത്തറി വ്യവസായിയായ സച്ചിൻ ഗ്രോവർ (30), ഭാര്യ ശിവാനി (28) മകൻ ഫത്തേ എന്നിവരാണ് മരിച്ചത്. സാമ്പത്തിക ബാധ്യതയാണ് സംഭവത്തിന് പിന്നിലെ കാരണമെന്ന് പോലീസ് പറഞ്ഞു. ഓ​ഗസ്റ്റ് 27 ബുധനാഴ്ച രാവിലെയാണ് മൂന്നുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

വീടിന്‍റെ രണ്ടാം നിലയിലാണ് ദമ്പതികളും മകനും താമസിച്ചിരുന്നത്

പോലീസ് പറയുന്നതനുസരിച്ച്‌, വീടിന്‍റെ രണ്ടാം നിലയിലാണ് ദമ്പതികളും മകനും താമസിച്ചിരുന്നത്. താഴത്തെ നിലയില്‍ താമസിക്കുന്ന അവരുടെ ബന്ധുക്കളാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.”എനിക്ക് എന്‍റെ കുടുംബത്തോട് ഒരു പരാതിയുമില്ല; അവരെല്ലാം എന്നെ പിന്തുണച്ചു. കടം വീട്ടാൻ ദയവായി ഞങ്ങളുടെ കാറും വീടും വില്‍ക്കുക. ഞങ്ങളുടെ കടം അങ്ങനെ വീടുകയില്ലെന്ന് ആരും പറയരുത്’. സച്ചിൻ ആത്മഹത്യാക്കുറിപ്പില്‍ കുറിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *