റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പെട്രോള്‍ അടിക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് സ്വന്തം ബൈക്കിന് തീയിട്ടു

കൊച്ചി | പെട്രോള്‍ പമ്പിലെ തര്‍ക്കത്തിനൊടുവില്‍ യുവാവ് പെട്രോള്‍ നിറച്ച സ്വന്തം ബൈക്കിനു തീയിട്ടു. . ആലുവയില്‍ ദേശം അത്താണിയിലെ ഇന്ത്യന്‍ ഓയില്‍ പെട്രോള്‍ പമ്പിലാണ്സംഭവം . പെട്രോള്‍ അടിക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് ചെങ്ങമനാട് സ്വദേശി പ്രദീപ് സ്വന്തം ബൈക്കിന് തീയിട്ടതെന്നാണ് വിവരം. ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ഭീതിപടര്‍ത്തിയ സംഭവത്തില്‍ അനിഷ്ട സംഭവങ്ങളൊന്നുമുണ്ടായില്ല

ചെങ്ങമനാട് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.

പ്രദീപ് പെട്രോള്‍ അടിക്കാന്‍ പമ്പില്‍ വന്നപ്പോള്‍ കാറില്‍ ബൈക്ക് തട്ടിയെന്ന് പറഞ്ഞ് കാറുകാരനും ബൈക്കുകാരനും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. അപ്പോഴാണ് പ്രദീപ് തീപ്പെട്ടിയുരച്ച് സ്വന്തം ബൈക്കിന് തീയിട്ടത്. ബൈക്കിന് അപ്പോള്‍ തന്നെ തീപിടിച്ചു. ബൈക്ക് ഇന്ധനം നിറച്ച മെഷീന് കുറച്ചു ദൂരെയാലാണ് വലിയ അപകടം ഒഴിവായത്. ജീവനക്കാരെല്ലാം കൂടി തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും അപ്പോഴേക്കും ബൈക്ക് പൂര്‍ണമായി കത്തിയിരുന്നു. യുവാവ് അവിടെ നിന്നും ഇറങ്ങിയോടിയെങ്കിലും ചെങ്ങമനാട് പോലീസ് ഇയാളെ പിടികൂടി കസ്റ്റഡിയിലെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *