കാറിനുളളിൽ യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ അയല്‍വാസികളായ രണ്ടു യുവാക്കള്‍ അറസ്റ്റില്‍

അഗര്‍ത്തല: ഓടുന്ന കാറിനുളളില്‍ യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ അയല്‍വാസികളായ രണ്ടു യുവാക്കള്‍ അറസ്റ്റില്‍.മിഥുന്‍ ദേബ്‌നാഥ്, ബൗവര്‍ ദേബര്‍മ എന്നിവരാണ് അറസ്റ്റിലായത്. ഓ​ഗസ്റ്റ് 21 വ്യാഴാഴ്ച വൈകുന്നേരം ത്രിപുര ഗോമതി ജില്ലയിലായിരുന്നു കേസിനാസ്പദമായ സംഭവം.

ക്ഷേത്രത്തില്‍ യുവതിക്കൊപ്പം തൊഴാന്‍ പോയയുവാക്കളാണ് ബലാത്സംഗം ചെയ്തത്.

ഗോമതി ജില്ലയിലെ ഉദയ്പുര്‍ പട്ടണത്തിലെ ത്രിപുരേശ്വരി ക്ഷേത്രത്തില്‍ യുവതിക്കൊപ്പം തൊഴാന്‍ പോയതായാണ് മിഥുനും ബൗവറും. ക്ഷേത്രസന്ദര്‍ശനം കഴിഞ്ഞ് കാറില്‍ യുവതിയുമായി പ്രതികള്‍ ഉദയ്പുര്‍ റെയില്‍വെ സ്റ്റേഷനിലേക്ക് യാത്രതിരിച്ചു. ഈ യാത്രയിലാണ് കാറിനുള്ളില്‍വച്ച്‌ യുവതിയെ ഇരുവരും ബലാത്സംഗം ചെയ്തത്.

പോലീസ് ചെക്ക്‌പോസ്റ്റില്‍ വാഹനം നിര്‍ത്തിയപ്പോള്‍ യുവതി സംഭവം പോലീസിനോട് വിശദീകരിച്ചു

ഇതിനുശേഷം മടങ്ങുംവഴി കാര്‍ ഒരു പോലീസ് ചെക്ക്‌പോസ്റ്റില്‍ നിര്‍ത്തിയപ്പോള്‍ നടന്ന സംഭവം യുവതി പോലീസിനോട് വിശദീകരിച്ചു. തുടര്‍ന്ന് ചോദ്യംചെയ്യലിനായി മിഥുനെയും ബൗവറിനെയും പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. വെള്ളിയാഴ്ച യുവതിയുടെ കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മിഥുനും ബൗവറിനുമെതിരെ പോലീസ് കേസെടുത്തത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →