മുണ്ടക്കയത്ത് ശബരിമല തീര്‍ത്ഥാടകരുടെ വാഹനം ലോറിയുമായി കൂട്ടിയിടിച്ച് ഏഴുപേര്‍ക്ക് പരിക്കേറ്റു

മുണ്ടക്കയം (കോട്ടയം): ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ട് ഏഴുപേര്‍ക്ക് പരിക്ക്. മധുരയില്‍ നിന്നും ശബരിമലയിലേക്ക് പോവുകയായിരുന്ന തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ഓമ്‌നി വാന്‍ എതിരെവന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ദേശീയപാതയിലെ മരുതുംമൂട്ടില്‍ ആ​ഗസ്റ്റ്16 ശനിയാഴ്ച്ച വൈകീട്ട് നാല് മണിയോടെ ആയിരുന്നു അപകടം . ഇറക്കം ഇറങ്ങി വരികയായിരുന്ന ഓമ്‌നി വാന്‍ എതിരെവന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു

ആറുപേരെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

മധുര സ്വദേശികളായ രാസാക്കുട്ടി (34), ഹരിഹരന്‍ (27), മുരുകന്‍ ( 28), ഋഷിപത് (13), മുത്തുകൃഷ്ണന്‍ (25), തമിഴരശന്‍ (36) എന്നിവരെ പരിക്കുകളോടെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാലിന് ഗുരുതരമായി പരിക്കേറ്റ ഡ്രൈവര്‍, അളകര്‍ (35) എന്നയാളെ തേനി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →