വികസനത്തിൽ റെക്കോഡ് വളർച്ചയുമായി തമിൾനാട്

ചെന്നൈ : കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യയില്‍ രണ്ടക്ക വളര്‍ച്ച കൈവരിച്ച ഏക സംസ്ഥാനമായിരുന്നു തമിഴ്‌നാട്. സംസ്ഥാന ബജറ്റില്‍ പ്രതീക്ഷിച്ച വളര്‍ച്ചാലക്ഷ്യത്തേയും മറികടന്നുകൊണ്ടാണ് തമിഴ്‌നാട് ഈ സുപ്രധാന നേട്ടം സ്വന്തമാക്കിയത്. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കല്‍, പദ്ധതി നിര്‍വഹണ മന്ത്രാലയം തയ്യാറാക്കിയ കണക്കിലാണ് സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ച 11.19 എന്ന മാജിക്കല്‍ നമ്പറിലേക്കെത്തിയിരിക്കുന്നത്.

രാജ്യത്തെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാനിരക്കാണിത്.

6.5 ശതമാനമാണ് ദേശീയ ശരാശരിയെന്നിരിക്കെ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാനിരക്കാണിത്. 14 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് തമിഴ്‌നാട് ഇത്തരമൊരു വളര്‍ച്ച കൈവരിച്ചിരിക്കുന്നതെന്നും ശ്രദ്ധേയമാണ്. തമിഴ്‌നാടിന്റെ നേട്ടത്തിനു പിന്നില്‍ തങ്ങളുടെ ദീര്‍ഘദൃഷ്ടിയോടെയുള്ള പദ്ധതികളാണെന്ന് സ്റ്റാലിന്‍ നയിക്കുന്ന ഡിഎംകെ സര്‍ക്കാര്‍ അവകാശപ്പെടുന്നു.

എന്തായിരിക്കാം ഈ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടിയത്

010-11 വര്‍ഷം സംസ്ഥാനം 13.13 ശതമാനം വളര്‍ച്ച നേടിയിരുന്നു. അപ്പോഴും ഇപ്പോഴും ഡിഎംകെ സര്‍ക്കാരായിരുന്നു തമിഴ്‌നാട്ടില്‍ അധികാരത്തിലുള്ളത്. അന്ന് കരുണാനിധി ആയിരുന്നു നയിച്ചതെങ്കില്‍ ഇന്ന് സ്റ്റാലിന്‍ ആണെന്ന വ്യത്യാസം മാത്രം. മുന്‍പന്തിയിലെന്ന് അവകാശപ്പെട്ട മറ്റ് സംസ്ഥാനങ്ങളെ പിന്തള്ളി തമിഴ്‌നാട് നേടിയ ഈ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടിയത് എന്താണ്? എന്താണ് തമിഴ്‌നാടിനെ ഒന്നാം സ്ഥാനത്തെത്തിച്ച ദ്രാവിഡ വികസനമന്ത്രം

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →