പത്തനംതിട്ട | മോഷ്ടാക്കളായ യുവാക്കളെ എറണാകുളം സൗത്ത് റയില്‍വേ പോലീസ് പത്തനംതിട്ടയില്‍ നിന്നും അറസ്റ്റ് ചെയ്തു. കോതമംഗലം നെല്ലിക്കുഴി സ്വദേശി ഫൈസല്‍ അലി(36), ഇടുക്കി കാരിക്കോട് തൊടുപുഴ ഈസ്റ്റ് സ്വദേശി നിസ്സാര്‍ സിദ്ദീഖ് (42) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇവിടെ ഒളിവില്‍ താമസിക്കുകയായിരുന്നു.
ആറന്മുള ഇടയാറന്മുളയിൽ ജൂലൈ 22 മുതല്‍ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു പ്രതികള്‍. ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍ മാത്രം മോഷ്ടിക്കുന്നതില്‍ കമ്പമുള്ളയാളാണ് ഫൈസല്‍ അലി. നിസാര്‍ വീടുകളുടെയും മറ്റും വാതില്‍ തകര്‍ത്ത് ഉള്ളില്‍ കടന്ന് മോഷണം നടത്തുന്നയാളുമാണ്.എറണാകുളം, കോട്ടയം റയില്‍വേ സ്റ്റേഷനുകളില്‍ നിന്നും രണ്ട് ലാപ്ടോപ്പുകള്‍, ഒരു ടാബ്, 6 മൊബൈല്‍ ഫോണുകള്‍, സിം കാര്‍ഡുകള്‍, 2 പവര്‍ ബാങ്ക്, 2 റെയില്‍വേ ബെഡ് ഷീറ്റ് എന്നിവ മോഷ്ടിച്ചു കടന്ന ഇയാള്‍ നിസാറിനൊപ്പം ഇവിടെ ഒളിവില്‍ താമസിക്കുകയായിരുന്നു.
