റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ദേശീയപാത 66ൻ്റെ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്

August 8, 2025 - 9:44 pm

തിരുവനന്തപുരം | സംസ്ഥാനത്ത് ദേശീയപാത 66ൻ്റെ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ദേശീയപാതാ അതോറിറ്റി ഉദ്യോഗസ്ഥർക്ക് മന്ത്രി പി എ മുഹമ്മദ് റിയാസിൻ്റെ നിർദേശം. പ്രവൃത്തികളിൽ ഗുണനിലവാരം ഉറപ്പുവരുത്തണമെന്നും ദേശീയപാതാ പ്രവൃത്തികളുടെ അവലോകനത്തിനായി ചേർന്ന ഉന്നതതലയോഗത്തിൽ മന്ത്രി പറഞ്ഞു.പ്രവൃത്തികൾക്ക് കൃത്യമായ സമയക്രമം നിശ്ചയിക്കണം. ആ സമയക്രമത്തിനുള്ളിൽ പൂർത്തീകരിക്കപ്പെട്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യണം. മികവുറ്റ രീതിയിൽ തന്നെയാകണം നിർമാണ പ്രവൃത്തികൾ നടക്കേണ്ടത്.

പ്രവൃത്തികൾ പൂർത്തിയാക്കുന്നതിന് സംസ്ഥാന സർക്കാറിൻ്റെ എല്ലാ സഹായവും ഉണ്ടാകും

നിലവിൽ പ്രവൃത്തി പ്രതീക്ഷിച്ച പുരോഗതി കൈവരിക്കാത്ത ഇടങ്ങളിൽ എൻ എച്ച് എ ഐ റീജ്യനൽ ഓഫീസർ പ്രത്യേകമായി ശ്രദ്ധപതിപ്പിക്കണം. ഈ സ്‌ട്രെച്ചുകളിൽ യുദ്ധകാലടിസ്ഥാനത്തിൽ നടപടികൾ ഉണ്ടാകണം. മഴക്കാലമാണെങ്കിലും പ്രീകാസ്റ്റിംഗ് പോലുള്ള പ്രവൃത്തികൾ ഈ സമയത്ത് നടത്താനാകും. അത്തരം പ്രവൃത്തികൾ പൂർത്തിയാക്കണം. പ്രവൃത്തികൾ പൂർത്തിയാക്കുന്നതിന് സംസ്ഥാന സർക്കാറിൻ്റെ എല്ലാ സഹായവും ഉണ്ടാകുമെന്ന് മന്ത്രി ഉറപ്പുനൽകി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *